ഫെബ്രുവരിയിൽ വിവാഹം ഉണ്ടാകും; ഏഴ് പവന്റെ താലിമാല വരെ ബുക്ക് ചെയ്തിട്ടുണ്ട്; ഏവരെയും ദുഃഖത്തിലാഴ്ത്തി സുബി സുരേഷിന്റെ വേർപാട്

പ്രമുഖ സിനിമ സീരിയൽ താരമായ സുബി സുരേഷിന്റെ അപ്രതീക്ഷിത വേർപാടിന്റെ നൊമ്പരത്തിലാണ് ചലച്ചിത്ര ലോകം. കരൾ രോഗ ബാധിതയായിരുന്ന സുബി കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നത്തിനിടെയാണ്‍ മരണത്തിന് കീഴടങ്ങുന്നത്. 42
വയസ്സായിരുന്നു. നിരവധി സ്വപ്നങ്ങൾ ബാക്കി വച്ചാണ് സുബിയുടെ മടക്കം.
സ്കിറ്റ്കളിലൂടെ തുടങ്ങി അവതാരകയായി കലാ രംഗത്ത് കൂടുതൽ
ശ്രദ്ധേയയായി  മാറിയ കലാകാരിയായിരുന്നു സുബി.

subi suresh died
ഫെബ്രുവരിയിൽ വിവാഹം ഉണ്ടാകും; ഏഴ് പവന്റെ താലിമാല വരെ ബുക്ക് ചെയ്തിട്ടുണ്ട്; ഏവരെയും ദുഃഖത്തിലാഴ്ത്തി സുബി സുരേഷിന്റെ വേർപാട് 1

സുബിയെ മലയാളി പ്രേക്ഷകർ കൂടുതൽ അറിയുന്നത് കുട്ടിപ്പട്ടാളം എന്ന ടെലിവിഷൻ ഷോയിലൂടെയാണ്. മികച്ച രീതിയിൽ ഹാസ്യം കൈകാര്യം ചെയ്തിരുന്ന സുബി യഥാർത്ഥ ജീവിതത്തിൽ അത്ര തമാശക്കാരി ആയിരുന്നില്ല. തന്‍റെ ജീവിത സാഹചര്യം മൂലമാണ് താൻ സീരിയസ് ആയത് എന്ന് സുബി തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതേസമയം തന്റെ വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകുമെന്ന് ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കവേ സുബി പറയുകയുണ്ടായി. അറേഞ്ച് മാരേജിനോട് ഒരു താല്പര്യവുമില്ലെന്നും പ്രണയിച്ച തന്നെ വിവാഹം കഴിക്കണം എന്നുമാണ്  തൻറെ ആഗ്രഹം എന്നും സുബി പറഞ്ഞിട്ടുണ്ട്.

തൻറെ വിവാഹം ഉടൻ തന്നെ ഉണ്ടാകും എന്ന് അടുത്തിടെ പങ്കെടുത്ത ഒരു പരിപാടിയിൽ താരം പറയുകയുണ്ടായി. ഒരാൾ തന്നെ വിവാഹം കഴിക്കാൻ വേണ്ടി ഒപ്പം കൂടിയിട്ടുണ്ടെന്നും ഫെബ്രുവരിയിൽ തന്നെ വിവാഹം കഴിക്കണം എന്ന് പറഞ്ഞാണ് അദ്ദേഹം നടക്കുന്നത് എന്നും സുബി പറഞ്ഞിരുന്നു. വിവാഹത്തിനു വേണ്ടി 7 പവന്റെ താലിമാല വരെ ബുക്ക് ചെയ്തിട്ടുണ്ട് എന്നാണ് അന്ന് സുബി  പറഞ്ഞത്. ഇതിനിടെയാണ് സുബിയുടെ അപ്രതീക്ഷിത വിയോഗം സംഭവിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button