വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമം; മോഹൻലാൽ ഷിജലയുടെ മുന്നിലെത്തി; ഇത് സ്വപ്നസാഫല്യം

ദുരിത പൂർണമാണ് കോഴിക്കോട് തിരുവണ്ണൂരിൽ താമസിക്കുന്ന ഷിജിലയുടെ ജീവിതം. എല്ലുകൾ പൊടിയുന്ന അപൂര്‍വ്വ രോഗം മൂലം എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത ഷിജില ലോട്ടറി വില്പന നടത്തിയാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. ഓരോ ദിവസവും ഷിജിലയെ സംബന്ധിച്ച് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ഏറെ  വേദന നിറഞ്ഞ ജീവിതത്തിലും അവൾക്ക് ഒരേയൊരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തന്റെ പ്രിയപ്പെട്ട താരമായ മോഹൻലാലിനെ ഒന്ന് നേരിട്ട് കാണണം. ഈ ആഗ്രഹം നടത്താൻ പല വഴികളിലൂടെയും അവള്‍ ശ്രമിച്ചു നോക്കിയെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിയില്ല. മോഹൻലാലിനെ ഒരു നോക്കു കാണുന്നതിനു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിലായിരുന്നു വളരെ വർഷങ്ങളായി ഷിജില. ഇതിനിടെ ഷിജിലയുടെ സ്വപ്ന പൂർത്തീകരണം എന്ന പോലെ മോഹൻലാൽ ഷിജിലയെ കാണാന്‍ നേരിട്ട് എത്തി.

shijila meet mohanlal
വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമം; മോഹൻലാൽ ഷിജലയുടെ മുന്നിലെത്തി; ഇത് സ്വപ്നസാഫല്യം 1

ഷിജിലയുടെ ആഗ്രഹത്തെ കുറിച്ച് മനസ്സിലാക്കിയ മോഹൻലാൽ ഫാൻസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് ഈ ആഗ്രഹം പൂർത്തീകരിക്കുവാൻ വേണ്ട എല്ലാ നടപടികളും സ്വീകരിച്ചത്. തൻറെ പ്രിയപ്പെട്ട താരത്തിനെ കൺമുന്നിൽ കണ്ടപ്പോൾ ഷിജിലയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി. തനിക്ക് യാത്ര ചെയ്യാൻ ധാരാളം പരിമിതികൾ ഉള്ളതു കൊണ്ടാണ് പോയി കാണാൻ പറ്റാത്തത് എന്ന് ഷിജില മോഹൻലാലിനോട് പറയുകയുണ്ടായി. അതേസമയം മോഹൻലാലിനെ ഒരുപാട് ഇഷ്ടമാണെന്നും ഒരിക്കലെങ്കിലും ഒന്ന് കാണാൻ പറ്റുമോ എന്ന് തന്റെ മകൾ ഇടയ്ക്കിടെ ചോദിക്കാറുണ്ടായിരുന്നു എന്നു  അച്ഛൻ ലാൽ മോഹന്‍ലാലിനോട് പറഞ്ഞു. ഷിജിലയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി അത് മാറി.  ഷിജിലയുടെ ഒപ്പം ധാരാളം സമയം ചെലവഴിച്ചതിനു ശേഷം ആണ് മോഹൻലാൽ തിരികെ പോയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button