തന്റെ ഹോട്ടലിൽ ഇങ്ങനെയുള്ളവർ കയറണ്ട; അത്യന്തം വിചിത്രമായ ഒരു നിർദ്ദേശം മുന്നോട്ട് വച്ച് ഹോട്ടലുടമ

ആസാമിലെ ഒരു ഹോട്ടൽ ഉടമ വളരെ വിചിത്രമായ ഒരു നിർദ്ദേശം ഇപ്പോള്‍ വച്ചിരിക്കുകയാണ്. മറ്റൊന്നുമല്ല തൻറെ ഹോട്ടലിൽ അനധികൃത കുടിയേറ്റക്കാർ പ്രവേശിക്കാൻ പാടില്ല എന്നതാണ് ഇയാളുടെ നിർദ്ദേശം. ആസാമിലുള്ള ലോഗക്രിയാ ഗോപിനാഥ് ബെർദോളി എയർപോർട്ടിന് സമീപത്തുള്ള കരോളി എന്ന ഹോട്ടലിലാണ് ഇത്തരം ഒരു അറിയിപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്.

asaam hotel
തന്റെ ഹോട്ടലിൽ ഇങ്ങനെയുള്ളവർ കയറണ്ട; അത്യന്തം വിചിത്രമായ ഒരു നിർദ്ദേശം മുന്നോട്ട് വച്ച് ഹോട്ടലുടമ 1

തൻറെ ഹോട്ടലിൽ ഒരു കരണവശാലും അനധികൃത കുടിയേറ്റക്കാർക്കും ഇന്ത്യൻ പൗരത്വം ഇല്ലാത്തവർക്കും ഭക്ഷണം വിളമ്പില്ല എന്നാണ് ഇയാൾ മെനുവിൽ എഴുതിയിട്ടുള്ളത്. കഴിഞ്ഞ ഏപ്രിലിൽ ആണ് ഇയാൾ ഹോട്ടൽ തുടങ്ങുന്നത്. അന്നുമുതൽ തന്നെ ഇത്തരം ഒരു  രീതിയാണ് ഇദ്ദേഹം തുടർന്ന് പോരുന്നത്. അപൂര്‍ബ ഡോലോയ് എന്നയാളാണ് ഈ ഹോട്ടലിന്‍റെ ഉടമ. ഹോട്ടൽ പരിസരത്ത് അനധികൃത കുടിയേറ്റക്കാരെയും പൗരത്വത്തിൽ സംശയമുള്ളവരെയും സ്വീകരിക്കില്ല എന്ന് ഇയാൾ ഇപ്പോള്‍ തീരുമാനിച്ചിരിക്കുകയാണ്. അനധികൃതമായി കുടിയേറിയവരെ ഒരു കാരണവശാലും സ്വീകരിക്കാൻ കഴിയില്ല എന്നാണ് ഇയാളുടെ നയം. താന്‍ ചെയ്യുന്നത് ഓരോ പൌരന്‍റെയും കടമയാണ്. അതിനുള്ള എല്ലാ വിധ ഉത്തരവാദിത്തവും തനിക്കുണ്ട്.    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ നിലപാടിൽ മാറ്റം വരുത്താൻ താന്‍ ഉദ്ദേശിക്കുന്നില്ല എന്ന് ഇദ്ദേഹം തീര്‍ത്തു പറയുന്നു.

ബിസിനസ് മാത്രം നോക്കി ഇത്തരത്തിലുള്ള  സങ്കീർണമായ പ്രശ്നങ്ങളെല്ലാം സർക്കാർ മാത്രം ശ്രദ്ധിക്കട്ടെ എന്ന് പറഞ്ഞ് ഒഴിവാകാൻ തന്നെക്കൊണ്ട് കഴിയില്ല. അതുകൊണ്ടാണ് ഈ പ്രശ്നത്തിൽ താന്‍ നേരിട്ട് തന്നെ ഇടപെട്ടത് എന്ന് ഇദ്ദേഹം പറയുന്നു. ഇയാളെ കുറിച്ചുള്ള വാര്‍ത്ത സമൂഹ മാധ്യമത്തിലൂടെയാണ് പുറം ലോകം അറിയുന്നത്.  

Leave a Reply

Your email address will not be published. Required fields are marked *

Back to top button