ഉറുമ്പുകളും ചിതലുകളും പ്രധാന ഭക്ഷണം; കേൾവി ശക്തിയും ഘ്രാണശക്തിയും കൂടുതൽ; പറഞ്ഞു കേട്ട ഈനാംപേച്ചിയുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് അറിയാമോ
ഈനാംപേച്ചി എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ കണ്ണുകളിൽ അത്ഭുതം നിറയും. കാരണം അത്രത്തോളം ഏറെ പ്രത്യേകതകളുള്ള ഒരു പേര് തന്നെയാണ് ഈനാംപേച്ചി. എന്താണ് ഈനാംപേച്ചി. ഇവയുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നമുക്കൊന്നു നോക്കാം.
ഇന്ന് ലോകത്തിൽ ഏറ്റവും അധികം വേട്ടയാടപ്പെടുന്ന രണ്ടാമത്തെ ജീവവര്ഗമണ് ഈനാംപേച്ചി. ഇവയ്ക്ക് 30 മുതൽ 100 സെൻറീമീറ്റർ വരെ നീളമുണ്ടാകും. ശരീരം മുഴുവൻ ഒരു കവചം പോലെ ശൽക്കങ്ങൾ ഉണ്ട്. ശത്രുക്കളിൽ നിന്നും രക്ഷ നേടുന്നതിന് വേണ്ടിയാണ് ഈ ശൽക്കങ്ങൾ ഉള്ളത്. ശത്രുക്കളുടെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ ഈനാംപേച്ചി ഒരു പന്ത് പോലെയാകും. ഇതിൻറെ ശരീരത്തിന് ചുറ്റുമുള്ള പ്രദേശത്തിന്റെ നിറം ആയി മാറുകയും ചെയ്യും. ഈനാംപേച്ചകൾ രാത്രി സഞ്ചാരികളാണ്. പകലാണ് ഇവ വിശ്രമിക്കുന്നത്. ആഴത്തിലുള്ള മാളങ്ങളിലാണ് താമസം. പ്രധാനമായും ഇറച്ചിക്കും അതുപോലെതന്നെ മരുന്നുകൾ നിർമ്മിക്കുന്നതിനും വേണ്ടിയാണ് ഇവയെ വേട്ടയാടി കൊല്ലുന്നത്.
പ്രതിവർഷം ആയിരക്കണക്കിന് ഈനാംപേച്ചികൾ ആണ് വേട്ടയാടപ്പെടുന്നത്. നിലവിൽ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയിലാണ് ഇവയെ ഉൾപ്പെടുത്തിയിട്ടുള്ളത്. കേരളത്തിൽ വളരെ അപൂർവമായി മാത്രമേ ഇവയെ കാണാറുള്ളൂ. കാഴ്ചശക്തി കുറവാണ് ഈനാംപേച്ചികൾക്ക്. എന്നാൽ ഘ്രാണശക്തിയും കേൾവി ശക്തിയും വളരെ കൂടുതലാണ്. നീളത്തിലുള്ള നാക്ക് ഉപയോഗിച്ച് ഉറുമ്പുകളെയും ചിതലുകളെയും ഇവ ഭക്ഷണമാക്കുന്നു. മിക്കപ്പോഴും ചിതൽപുറ്റുകളുടെ സമീപത്ത് ഇവ ഉണ്ടാകാറുണ്ട്.
ഈനാംപേച്ചികളെ പിടിക്കുന്നതും കയറ്റി അയക്കുന്നതും വലിയ കുറ്റമാണ്. പ്രധാനമായും ഏഷ്യൻ രാജ്യങ്ങളായ ചൈന, വിയറ്റ്നാം എന്നിവിടങ്ങളിലാണ് ഇവയ്ക്ക് ആവശ്യക്കാരുള്ളത്. വിയറ്റ്നാമിലെ ഏറ്റവും വിശേഷപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് ഈനാംപേച്ചിയുടെ ഇറച്ചി.