കറുപ്പ് മോശമാണെന്ന് മമ്മൂട്ടി എവിടെയാണ് പറഞ്ഞിട്ടുള്ളത്; ’ചക്കര’ വിവാദത്തിൽ മമ്മൂട്ടിയെ ന്യായീകരിച്ച് ഷൈൻ ടോം ചാക്കോ
ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ മമ്മൂട്ടിയുടെ ഒരു നിർദോഷമായ തമാശ വലിയ വിവാദത്തിന് കാരണമായി മാറിയിരുന്നു . മമ്മൂട്ടി ചക്കരയാണ് എന്ന് പ്രസ് മീറ്റിൽ പങ്കെടുത്ത ഐശ്വര്യ ലക്ഷ്മി പറഞ്ഞപ്പോൾ നല്ല വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല, കറുത്ത ശർക്കര എന്നു വിളിക്കുമെന്ന് മമ്മൂട്ടി പറഞ്ഞു. ചക്കര എന്ന് പറഞ്ഞാൽ കരിപ്പെട്ടിയാണ് . ആരേലും ഒരാളെ പറ്റി അങ്ങനെ പറയുമോ. താൻ തിരിച്ച് അങ്ങനെ പറഞ്ഞാൽ എന്താവും എന്ന് മമ്മൂട്ടി തമാശ കലർത്തി ചോദിച്ചു. ഇത് വലിയ വിവാദമായി മാറി. മമ്മൂട്ടിക്കെതിരെ സോഷ്യൽ മീഡിയ വാളെടുത്തു . മമ്മൂട്ടിയുടെ സ്റ്റേറ്റ്മെൻറ് പൊളിറ്റിക്കലി ഇന്‍ കറക്റ്റ് ആണ് എന്ന് വലിയൊരു വിഭാഗം അഭിപ്രായപ്പെട്ടു.
ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. മമ്മൂട്ടി ആരെയെങ്കിലും എന്തെങ്കിലും ഉദ്ദേശിച്ച് പറഞ്ഞ കാര്യമല്ല അതെന്ന് അദ്ദേഹം വിശദീകരിച്ചു. ആന കറുപ്പ് ആയതുകൊണ്ടാണ് അതിനെ വെളുപ്പിനോട് ഉപമിക്കാത്തത്. കറുപ്പ് മോശമാണെന്ന് മമ്മൂട്ടി എവിടെയാണ് പറഞ്ഞിട്ടുള്ളതെന്ന് അദ്ദേഹം ചോദിക്കുന്നു. തന്നെ എന്തിനാണ് ചക്കരയോട് ഉപമിച്ചത് എന്ന് മാത്രമാണ് അദ്ദേഹം ചോദിച്ചത്. മമ്മൂട്ടി
ചക്കരയാണെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞത് അല്ലാതെ നിറത്തെ ഉദ്ദേശിച്ചല്ല. തമാശയായി പറഞ്ഞ ഒരു കാര്യമാണ് അത്. ഒരു പൊതുവേദിയിൽ സംസാരിക്കുമ്പോൾ പൊളിറ്റിക്കൽ കറക്റ്റ് നോക്കുന്നത് വലിയ തലവേദന ആകില്ലേ എന്ന തലത്തില്‍ ഒരു ചർച്ച വന്നപ്പോഴാണ് ഷൈൻ ഇത്തരം ഒരു പ്രതികരണം നടത്തിയത്.