പൊട്ടിച്ചിരി നിയന്ത്രിക്കാൻ കഴിയുന്നില്ല; 12 കാരൻറെ ശസ്ത്രക്രിയ  വിജയകരമായി പൂർത്തിയാക്കി അമൃത ആശുപത്രി

ആര്യൻറെ പ്രധാന പ്രശ്നം നിർത്താനാവാത്ത ചിരിയായിരുന്നു. അതുകൊണ്ടു തന്നെ അവനു സുഹൃത്തുക്കൾ കുറവായിരുന്നു. അവന്റെ പെരുമാറ്റത്തിൽ എന്തോ ഒരു അസ്വാഭാവികത ഉണ്ടെന്നു മാത്രമേ രക്ഷിതാക്കളും അധ്യാപകരും കരുതിയിരുന്നുള്ളൂ. എന്നാൽ ഒരു കാരണവുമില്ലാതെ അവൻ പൊട്ടിച്ചിരി തുടര്‍ന്നതോടെ മറ്റെന്തോ പ്രശ്നമുണ്ടെന്ന് രക്ഷിതാക്കൾക്ക് തോന്നി. ഉറക്കത്തിൽ പോലും അവൻ പൊട്ടിച്ചിരിക്കുമായിരുന്നു. ഇത് ഒരു മാനസിക പ്രശ്നമായിരിക്കും എന്ന് കരുതി രക്ഷിതാക്കൾ ഒരു മനോരോഗ വിദഗ്ധനെ കാണിച്ചു. പക്ഷേ ഫലം ഉണ്ടായില്ല.

smile syndrome
പൊട്ടിച്ചിരി നിയന്ത്രിക്കാൻ കഴിയുന്നില്ല; 12 കാരൻറെ ശസ്ത്രക്രിയ  വിജയകരമായി പൂർത്തിയാക്കി അമൃത ആശുപത്രി 1

ഒരിക്കൽ ആര്യന് അപസ്മാരം വരികയും ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അപ്പോഴാണ് അവൻറെ നിയന്ത്രിക്കാനാവാത്ത ചിരിയുടെ കാരണമെന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞത്. എംആർഐ സ്കാനിൽ അവൻറെ തലച്ചോറിൽ ഒരു ട്യൂമർ വളരുന്നതായി കണ്ടെത്തി. ഇതുമൂലം അവനു ജലാസ്റ്റിക് എപ്പിലെപ്സി സീഷർ ആണെന്ന് കണ്ടെത്തി. ഈ രോഗത്തിൻറെ പ്രധാന ലക്ഷണം നിയന്ത്രിക്കാനാവാത്ത ചിരി ആണ്. തലച്ചോറിൽ ഉള്ള മുഴകൾ നീക്കം ചെയ്യുന്നതിന് സാധാരണ മസ്തിഷ്ക ശസ്ത്രക്രിയയാണ് നടത്താറുള്ളത്. പക്ഷേ അത്തരം ഒരു ശസ്ത്രക്രിയ നടത്തിയാൽ ശരീരത്തിന്റെ ഒരു വശം തളരാനും സംസാരിക്കുന്നതിനു പോലും പ്രശ്നങ്ങൾ ഉണ്ടാകാനും കാരണമായേക്കാം. അതുകൊണ്ടാണ് കുട്ടിയെ കൊച്ചിയിലുള്ള അമൃത അഡ്വാൻസ് സെൻറർ ഫോർ എപ്പിലെപ്സിലേക്ക് മാറ്റിയത്.

തലയോട്ടിയോ തലച്ചോറോ തുറക്കാതെ വീഡിയോ ഫ്രീക്വൻസി തരംഗങ്ങൾ ഉപയോഗിച്ചാണ് ഇവിടെ ശസ്ത്രക്രിയ നടത്തുന്നത്. ഇതിൽ തലച്ചോർ തുറക്കേണ്ട ആവശ്യമില്ല. ഈ തരംഗങ്ങൾക്ക് തലച്ചോറിലെ എത്ര ആഴത്തിലുള്ള ട്യൂമറിലേക്കും എത്താൻ കഴിയും എന്ന് മാത്രമല്ല മറ്റു കോശങ്ങൾക്ക് കേടുപാട് സംഭവിക്കാതെ അത് നീക്കം ചെയ്യുവാനും കഴിയും. ഇതിന് യാതൊരു പാർശ്വഫലങ്ങളും ഇല്ല. 13 ഡോക്ടർമാർ മൂന്നു മണിക്കൂറിലധികം സമയമെടുത്താണ് തലച്ചോറിനുള്ളിലെ ട്യൂമർ നിർജീവമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button