അൽഷിമേഴ്സ് രോഗബാധിതനായ ഭർത്താവിനെ സ്വന്തം കുഞ്ഞിനെപ്പോലെ നോക്കുന്ന വയോധികയായ ഭാര്യ; സ്നേഹത്തിൻറെ പുത്തൻ ഭാവതലങ്ങൾ

സ്നേഹത്തിന് ഒരു കൃത്യമായി നിർവചനം നൽകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു വാക്കോ ഒരു നോട്ടമോ കൊണ്ട് പോലും തങ്ങളുടെ പ്രിയപ്പെട്ടവരെ സ്നേഹം അറിയിക്കാൻ കഴിയും. എന്നാൽ പ്രായത്തെയും കാലത്തെയും വെറും അക്കങ്ങൾ മാത്രമാക്കിയ ഒരു സ്നേഹ ബന്ധത്തിന്റെ കണ്ണ് നനയിക്കുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

alzimers
അൽഷിമേഴ്സ് രോഗബാധിതനായ ഭർത്താവിനെ സ്വന്തം കുഞ്ഞിനെപ്പോലെ നോക്കുന്ന വയോധികയായ ഭാര്യ; സ്നേഹത്തിൻറെ പുത്തൻ ഭാവതലങ്ങൾ 1

അൽഷിമേഴ്സ് രോഗ ബാധിതനായി തന്നെ മാത്രം ഓർമ്മയുള്ള ഭർത്താവിനെ ഒരു കൊച്ചു കുഞ്ഞിനെ എന്ന പോലെ പരിപാലിക്കുന്ന ഭാര്യയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഈ വീഡിയോയിൽ ഉള്ളത് ഒരു മുത്തശ്ശനും മുത്തശ്ശിയും ആണ്. മുത്തശ്ശന് ഭക്ഷണം വാരി കൊടുക്കുന്ന മുത്തശ്ശിയെ വീഡിയോയിൽ കാണാം. 80 വയസ്സ് പ്രായമുള്ള ശാരദയും അവരുടെ 87 വയസ്സു കാരനായ ഭര്‍ത്താവ്  എം ആർ ബാലകൃഷ്ണനും ആണ് ഈ വീഡിയോയിൽ. ഇപ്പോൾ ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 60 വർഷത്തോളം കഴിഞ്ഞിരിക്കുന്നു. തങ്ങളുടെ ചെറുമകനായ അക്ഷയുടെ വിവാഹത്തിന് എത്തിയതായിരുന്നു ഇരുവരും.

അൽഷിമേഴ്സ് രോഗം ബാധിച്ചത് കൊണ്ട് ബാലകൃഷ്ണന് തന്റെ ഭാര്യ ശാരദയെ അല്ലാതെ മറ്റൊന്നും ഓർമ്മയില്ല. ബാലകൃഷ്ണൻ തന്‍റെ നിത്യ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ചെയ്യുന്നതും മുന്നോട്ടു പോകുന്നതും ശാരദയെ മാത്രം ആശ്രയിച്ചാണ്. ഒരു കൊച്ചു കുട്ടിക്ക് നൽകുന്ന ലാളനയും സ്നേഹവും നൽകിയാണ് ശാരദ ബാലകൃഷ്ണനെ നോക്കുന്നത്. ഈ വീഡിയോ ഏതു വ്യക്തിയുടെയും മനസ്സ് നിറയ്ക്കും. ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത ഈ വീഡിയോയ്ക്ക് ഇതിനോടകം ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഉണ്ടായിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button