ദൈവത്തിനു നന്ദി; നടൻ വിശാലിന്റെ ജീവന്‍ തിരിച്ചു കിട്ടിയത് തല നാരിഴ വ്യത്യാസത്തിൽ; വീഡിയോ വൈറൽ

ഭാഗ്യം കൊണ്ട് മാത്രം ജീവൻ തിരികെ കിട്ടിയ ആശ്വാസത്തിലാണ് തമിഴിലെ പ്രശസ്ത നടൻ വിശാൽ. തൻറെ ഏറ്റവും പുതിയ ചിത്രമായ മാർക്ക് ആൻറണിയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ വലിയ അപകടത്തെ കുറിച്ച് അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമത്തിൽ പങ്കു വച്ചത്. ഏതാനും നിമിഷങ്ങളുടെയും ഇഞ്ചുകളുടെയും വ്യത്യസ്തത്തിലാണ് ജീവൻ നഷ്ടപ്പെടാതിരുന്നത്. ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട് പങ്കു വെച്ച കുറുപ്പിൽ അദ്ദേഹം പറയുന്നു. നടൻ ഇതിൻറെ വീഡിയോ ട്വിറ്ററിൽ പങ്കു വെച്ചിട്ടുണ്ട്.

vishal 1
ദൈവത്തിനു നന്ദി; നടൻ വിശാലിന്റെ ജീവന്‍ തിരിച്ചു കിട്ടിയത് തല നാരിഴ വ്യത്യാസത്തിൽ; വീഡിയോ വൈറൽ 1

ചിത്രീകരണം നടക്കുമ്പോൾ നിരവധി ആളുകൾ ചുറ്റും ഉണ്ടായിരുന്നു. വിശാൽ തറയിൽ കിടക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടയാണ് സംഭവം ഉണ്ടായത്. പിറകിൽ നിന്നും നിയന്ത്രണം വിട്ടു വന്ന ട്രക്ക് വിശാലിന്റെ അടുത്തേക്ക് പാഞ്ഞ് അടുക്കുകയായിരുന്നു. നേരിയ വ്യത്യാസത്തിലാണ് ട്രക്ക് വിശാലിനെ മറികടന്ന് പോകുന്നത്. ചുറ്റുമുള്ളവർ എല്ലാവരും ഓടി മാറിയെങ്കിലും വിശാൽ അവിടെത്തന്നെ കിടക്കുകയായിരുന്നു. ഇതിനിടെ ഒരാൾ വിശാലിനെ വലിച്ചു മാറ്റുന്നതും വീഡിയോയിൽ കാണാം. ഏതാനും നിമിഷങ്ങളുടെ മാത്രം വ്യത്യാസത്തിലാണ് ട്രക്ക് ഓടിച്ചിരുന്ന ആൾ ഈ വാഹനം മറ്റൊരു ദിശയിലേക്ക് ഇടിച്ച് കയറ്റി വൻ ദുരന്തം ഒഴിവാക്കിയത്.

തല നാരിഴയുടെ വ്യത്യാസത്തിലാണ് വിശാലിന് അപകടം പറ്റാതിരുന്നത്. ഈ അപകടത്തിന്റെ ദൃശ്യങ്ങൾ ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്ന നാടനും സംവിധായകനുമായ എസ്ജെ സൂര്യയും സമൂഹ മാധ്യമത്തിലൂടെ പങ്കു വച്ചിട്ടുണ്ട്. ദിശ മാറിയത് കൊണ്ട് മാത്രമാണ് ജീവൻ തിരിച്ചു കിട്ടിയത് എന്നും അല്ലായിരുന്നെങ്കിൽ ഈ ദൃശ്യങ്ങൾ ട്വീറ്റ് ചെയ്യാൻ തങ്ങൾ രണ്ടാളും ഉണ്ടാകുമായിരുന്നില്ല എന്നും ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട് സൂര്യ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button