സമയത്ത് നിസ്കരിച്ചില്ല; മകൻറെ തലയിൽ ചുറ്റിക കൊണ്ട് അടിച്ച് പിതാവ്; തലയോട് ചിന്നിച്ചിതറിയ മകൻ മരിച്ചു
കൃത്യ സമയത്ത് നിസ്കരിക്കാൻ വിസമ്മതിച്ച സ്വന്തം മകനെ പിതാവ് അതി ക്രൂരമായി തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. സംഭവം നടന്നത് പാകിസ്ഥാനിലെ കറാച്ചിയിലുള്ള ഗുലിസ്ഥാൻ ഈ ജോഹർ എന്ന പ്രദേശത്താണ്.
പിതാവ് പല തവണ മകനോട് നിസ്കരിക്കാൻ പറഞ്ഞിട്ടും അതൊന്നും ചെവിക്കൊള്ളാൻ മകൻ തയ്യാറായില്ല. ഇതോടെയാണ് കലി മൂത്ത പിതാവ് മകനെ അതി ക്രൂരമായി തലയില്‍ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. ഹാജി സയ്യിദ് അഹമ്മദ് എന്നയാളാണ് തൻറെ സ്വന്തം മകൻ മുഹമ്മദ് സ്വഹൈലിനെ അതി ക്രൂരമായി കൊലപ്പെടുത്തിയത്. താൻ മകനോട് സമയം തെറ്റാതെ നിസ്കരിക്കണമെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്, അതൊന്നും മകന് കേള്‍ക്കാന്‍ മകന് കൂട്ടാക്കിയില്ല. ഇതോടെ പിതാവ് വല്ലാതെ അസ്വസ്ഥനായിരുന്നു, പലപ്പോഴും മകനെ കൊലപ്പെടുത്തണമെന്ന് പോലും തോന്നിയതായി പിതാവ് പറയുന്നു.
കഴിഞ്ഞ ദിവസം രാവിലെ പിതാവ് നിസ്കരിച്ചതിനു ശേഷം മടങ്ങി വരുമ്പോൾ മകൻ കിടന്ന് ഉറങ്ങുന്നതാണ് കണ്ടത്. ഇതോടെ ക്ഷമ നശിച്ച പിതാവ് ഒരു ചുറ്റിക എടുത്ത് മകൻറെ തലക്കു അടിക്കുക ആയിരുന്നു. ആദ്യത്തെ അടിയിൽ തന്നെ സുഹൈൽ തലയോട് ചിന്നി ച്ചിതറി മരണപ്പെട്ടു. പിന്നീട് ഒരു കത്തി ഉപയോഗിച്ച് മകന്റെ ദേഹമാസകലം കുത്തി മുറിവേൽപ്പിച്ചു. മരിച്ചു കിടക്കുന്ന മകൻറെ ശരീരത്തിനോട് പോലും മനസ്സാക്ഷിക്കു നിരക്കാത്ത ക്രൂരതയാണ് ഈ പിതാവ് നടത്തിയത്. പിതാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെയും ഇത്തരത്തിൽ പാകിസ്ഥാനിൽ നിന്നും നോമ്പിന്റെ നിസ്കാരത്തിന്റെയും പേരിലും മതാചാരം കൃത്യമായി പാലിക്കാതിരുന്നതിന്റെയും പേരിലും പല ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്.