കാല് മാറി ശസ്ത്രക്രിയ നടത്തിയതാണ്; തുറന്നു സമ്മതിച്ചു ഡോക്ടർ; വീഡിയോ പുറത്ത്

കോഴിക്കോട് കക്കോടി മക്കട സ്വദേശിനിയായ സജിനയുടെ കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവം വലിയ വിവാദമായിരുന്നു. ഇടത്തെ കാലിന് പകരം വലത്തേ കാലിനാണ് നാഷണൽ ആശുപത്രി ഓർത്തോ വിഭാഗം മേധാവിയായ ഡോക്ടർ ബഹിർഷൻ ശസ്ത്രക്രിയ നടത്തിയത്. ആശുപത്രി അധികൃതർക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സജിനി രംഗത്ത് വന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ആദ്യം ആശുപത്രി അധികൃതരും ഡോക്ടറും ഇത് നിഷേധിച്ചിരുന്നു. ഇപ്പോഴിതാ സജിനിയുടെ കാല് മാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതിയിൽ കുറ്റസമ്മതം നടത്തിയിരിക്കുകയാണ് ഡോക്ടർ. നാഷണൽ ആശുപത്രി മാനേജ്മെന്റുമായി നടത്തിയ ചർച്ചയ്ക്കിടെയാണ് തനിക്ക് അബദ്ധം പറ്റിയ വിവരം ഡോക്ടർ സ്ഥിരീകരിച്ചത്.

leg operation
കാല് മാറി ശസ്ത്രക്രിയ നടത്തിയതാണ്; തുറന്നു സമ്മതിച്ചു ഡോക്ടർ; വീഡിയോ പുറത്ത് 1

താൻ രോഗിയുടെ ഇടതുകാലിൽ ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടി ഉള്ള തയ്യാറെടുപ്പാണ് നടത്തിയത് എങ്കിലും വലത്തെ കാലിനാണ് ശസ്ത്രക്രിയ നടത്തിയത് എന്ന് ഡോക്ടർ പറയുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നത്. ഇടത്തേക്കാലിന് ശസ്ത്രക്രിയ നടത്തുന്നതിനു വേണ്ടി ഉള്ള മുന്നൊരുക്കങ്ങളാണ് നടത്തിയിരുന്നത്, നിങ്ങൾ പറയുന്നത് എല്ലാം ശരിയാണ്. മറ്റൊന്നും പറയാനില്ല എന്നാണ് ഡോക്ടർ വീഡിയോയില്‍ പറഞ്ഞിട്ടുള്ളത്. ഡോക്ടർ കുറ്റം സമ്മതിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ പോലീസിന് കൈമാറിയിട്ടുണ്ട്. അശ്രദ്ധമായ ചികിത്സയ്ക്ക് നടക്കാവ് പോലീസ് ഡോക്ടറിനെതിരെ കേസെടുത്തിരിക്കുകയാണ് .

കാലു മാറി ശസ്ത്രക്രിയ നടത്തിയതിന് ശേഷം ഈ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് വാങ്ങി സജിനിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നത് ഇടതു കാലിൽ തന്നെയാണ് എന്ന് തെളിയുകയും ചെയ്തു. ഈ സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് ഡിഎംഒ അന്വേഷണം നടത്തി വരികയാണ്. അന്വേഷണം പൂർത്തിയാക്കിയതിനു ശേഷം ഡോക്ടറിനെതിരെ കടുത്ത നടപടി ഉണ്ടാകാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *

Back to top button