800 വർഷം പഴക്കമുള്ള യോദ്ധാവിന്റെ നിധി ശേഖരം കണ്ടെത്തി; മനുഷ്യ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന അപൂര്‍വ്വ ശേഖരം
ഏതാണ്ട് 800 വർഷത്തിലധികം പഴക്കമുള്ള ഒരു നിധി ശേഖരം ബെർലിനില്‍ നിന്നും കണ്ടെത്തി. ഉദ്ദേശം എണ്ണൂറ് വർഷങ്ങൾക്ക് മുൻപ് വൈക്കിങ്സ് വിഭാഗത്തിൽ പെടുന്ന ഒരു യോദ്ധാവ് ഒളിപ്പിച്ചു വച്ചതാണ് ഈ നിധി ശേഖരം എന്നാണ് ലഭിക്കുന്ന വിവരം. ബെര്‍ലിനിലെ ഹൈതാബുവില് നിന്നാണ് ഇപ്പോൾ നിധി ശേഖരം ലഭിച്ചിട്ടുള്ളത്. ഹൈതാബു ബർലിനിൽ നിന്നും 335 മൈൽ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു ഭൂ പ്രദേശമാണ്.
ചരിത്ര ഗവേഷകർ പറയുന്നത് ഹൈതാബു വൈക്കിംഗ് വംശത്തിന്റെ പ്രധാനപ്പെട്ട വ്യാപാര കേന്ദ്രവും താമസ സ്ഥലവും ഒക്കെയാണ് എന്നാണ്. അതുകൊണ്ട് ഈ പ്രദേശത്തെ നേരത്തെ തന്നെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ പ്രദേശത്ത് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ ഒരു പരിശോധനയിലാണ് അമൂല്യമായ ഈ നിധി ശേഖരം കണ്ടെത്തിയത്.
ഇവിടെ നിന്നും നിരവധി സ്വർണ നാണയങ്ങൾ , സ്വർണ കമ്മൽ , ഒരു വ്യത്യസ്ഥ ഇനം തുണി കൂടാതെ മറ്റു ചില അമൂല്യ വസ്തുക്കൾ കൂടി ഈ പ്രദേശത്തു നിന്നും ലഭിക്കുകയുണ്ടായി. ഇതോടെ ഈ ഭാഗത്ത് കൂടുതൽ ഖനനം നടത്തുന്നതിന് ഉള്ള അനുമതി തേടിയിരിക്കുകയാണ് ആര്‍ക്കിയോളജി ഡിപ്പാര്‍റ്റ്മെന്റ്. ഇതിന്റെ ഭാഗമായി കൂടുതല്‍ ഗവേഷകര്‍ ഇവിടെ തംബടിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതൽ ഖനനം തുടരാനാണ് വിദഗ്ധര്‍ തീരുമാനിച്ചിട്ടുള്ളത്. ഈ രംഗത്തെ പര്യവേഷകർ പറയുന്നത് ഏകദേശം 800 വർഷങ്ങൾക്ക് മുൻപ് വൈക്കിങ് പോരാളി കുഴിച്ചിട്ടതാകാം ഈ പുരാവസ്തു എന്നാണ് .