ഭർത്താവിന് നായയെ ഇഷ്ടമല്ല; ഒട്ടും അമാന്തിച്ചില്ല; ഭർത്താവിനെ വിൽപ്പനയ്ക്ക് വെച്ച് ഭാര്യ; നന്നായി പാചകം ചെയ്യാന്‍ അറിയാവുന്ന സുന്ദരനായ ഭര്‍ത്താവിനെ ദത്തെടുക്കാൻ താല്പര്യമുള്ളവർക്ക് മുന്നോട്ട് വരാം
ഭർത്താവിനു 29 വയസ്സ് മാത്രമേ പ്രായമുള്ളൂ. അദ്ദേഹം അതിസുന്ദരനാണ്. നന്നായി ഭക്ഷണം പാചകം ചെയ്യും. ബൈക്ക് ഓടിക്കാൻ അറിയാം. കൂടാതെ ആകർഷണീയമായ പല ഗുണങ്ങളും അദ്ദേഹത്തിനുണ്ട്. താല്പര്യമുള്ളവർക്ക് സ്വീകരിക്കാം. ഇതാണ് കഴിഞ്ഞ ദിവസം യുവതി സമൂഹ മാധ്യമത്തിൽ നൽകിയ പരസ്യം . ഈ വിചിത്രമായ പരസ്യം നൽകിയത് സോനാലി എന്ന യുവതിയാണ്. തൻറെ വളർത്തു നായയെ പിരിയൻ വയ്യാത്തത്തിലാണ് അവർ ഭർത്താവിനെ മറ്റൊരാള്‍ക്ക് ദത്ത് നൽകാൻ തീരുമാനിച്ചത്.
സോനാലിയുടെ ഭർത്താവിൻറെ പേര് ഗൌരവ് എന്നാണ്. ഇയാൾക്ക് 29 വയസ്സുണ്ട്. സംഭവങ്ങളുടെ തുടക്കം രണ്ടു മാസം മുൻപാണ്. പിറന്നാളിനോട് അനുബന്ധിച്ച് ഗൌരവിന് ഒരു അപ്രതീക്ഷിത സമ്മാനം നൽകാൻ സോനാലി തീരുമാനിച്ചു. അതുകൊണ്ട് തന്നെ സമ്മാനത്തെക്കുറിച്ച് കൂടുതൽ ഒന്നും ഭർത്താവിനോട് പറഞ്ഞിരുന്നില്ല. ഒന്നു ഞെട്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇരുപതിനായിരം രൂപ മുടക്കി ഒരു ജർമ്മൻ ഷെപ്പേർഡ് നായകുട്ടിയെ വാങ്ങി ഭർത്താവിന് നൽകി. എന്നാൽ നായകൾ ഭര്‍ത്താവിന് അലര്‍ജ്ജി ആണെന്ന് പിന്നീടാണ് സോണാലി മനസ്സിലാക്കുന്നത്. ഇതോടെ ഇരുവർക്കും ഇടയിൽ പ്രശ്നങ്ങള്‍ ഉടലെടുത്തു. കുടുംബ കലഹം രൂക്ഷമായതോടെ നായയെ മറ്റാർക്കെങ്കിലും കൊടുക്കാൻ എല്ലാവരും ഉപദേശിച്ചു. എന്നാൽ അതിന് സോണാലി തയ്യാറായിരുന്നില്ല. വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ സോനാലി നായയുമായി അടുത്തു. ഒടുവിൽ തൻറെ പ്രശ്നത്തിന് ഒരു പരിഹാരം സോണാലി തന്നെ കണ്ടെത്തി. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ തന്റെ ഓമനയായി മാറിയ നായക്കുട്ടിയെ ഉപേക്ഷിക്കാൻ അവർ തയ്യാറായില്ല. പകരം ഭർത്താവിനെ മറ്റാർക്കെങ്കിലും ദത്ത് നൽകുക എന്നതായിരുന്നു അവരുടെ തീരുമാനം. സോനാലിയുടെ ഈ തീരുമാനത്തെ പലരും എതിർത്തുവെങ്കിലും അതൊന്നും അവരുടെ മനസ്സ് മാറ്റിയില്ല. വളരെ പെട്ടെന്ന് തന്നെ ഇത് സംബന്ധിച്ച് പരസ്യവും നൽകി.