ചീറ്റകളുടെ കൂട്ടിൽ നായകളെ പാർപ്പിക്കുന്നത് എന്തിനാണ്…ഭക്ഷണമാക്കാൻ അല്ല; അതിന്റെ കാരണം ഇതാണ്

കുറച്ചു നാളുകൾക്കു മുമ്പാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും നൈജീരിയയില്‍ നിന്നും ഇന്ത്യയിലേക്ക് ചീറ്റകളെ എത്തിച്ചത്. ചീറ്റകളെ കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ ഇതോടെ വാർത്തകളിൽ നിറഞ്ഞു. മാർജാര വംശത്തിൽപ്പെട്ട ചീറ്റകൾ ശ്രദ്ധ ആകർഷിക്കുന്നത് അവയുടെ അസാമാന്യ വേഗത കൊണ്ടാണ്. ഭൂമിയിൽ ഏറ്റവും കൂടുതല്‍ വേഗത ഉള്ള ജീവികൾ ചീറ്റകളാണ്. പൊതുവേ ആക്രമകാരികളായ ഒരു ജീവ വര്‍ഗമല്ല ചീറ്റകള്‍. വളരെ സാധുക്കളാണ് ഇവ.

dog and cheetha
ചീറ്റകളുടെ കൂട്ടിൽ നായകളെ പാർപ്പിക്കുന്നത് എന്തിനാണ്…ഭക്ഷണമാക്കാൻ അല്ല; അതിന്റെ കാരണം ഇതാണ് 1

ഏറ്റവും അധികം ലജ്ജാ ശീലമുള്ള ജീവികള് കൂടിയാണ് ചീറ്റകൾ. അതുകൊണ്ടുതന്നെ മൃഗശാലയിൽ കഴിയുന്ന ചീറ്റകൾ വല്ലാത്ത സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. സാമൂഹികമായ ഇടപെടലുകൾ ഇവയെ സംബന്ധിച്ച് ഏറെ പ്രയാസമാണ് താനും. ഇത് കൊണ്ട് തന്നെ ഇണ ചേരുന്നതിനും ഇവയ്ക്ക് വലിയ ബുദ്ധിമുട്ടാണ് ഉള്ളത്. ലോകത്ത് തന്നെ ഏറെ അന്യം നിന്നു പോകാൻ സാധ്യതയുള്ള ഒരു ജീവ വർഗ്ഗം കൂടിയാണ് ചീറ്റകൾ. അതിനാല്‍ ഇവയുടെ സ്വഭാവത്തിൽ പ്രകടമായ മാറ്റം കൊണ്ടു വരുന്നതിനും അവയുടെ തനിച്ചുള്ള ജീവിതം അവസാനിപ്പിക്കുന്നതിനും വേണ്ടിയാണ് നായകളെ ഒപ്പം പാര്‍പ്പിക്കുന്ന ഒരു ജീവിത രീതി മൃഗശാല അധികൃതർ പിന്തുടരുന്നത്.

ഇതിന്‍റെ ഭാഗമായി വളരെയധികം പരിശീലനങ്ങൾ നേടിയ നായകളെയാണ് ഉപയോഗിക്കുന്നത്. നായകളുടെ സാന്നിധ്യത്തിൽ ചീറ്റകളുടെ ആത്മവിശ്വാസം വളരെയധികം വർദ്ധിക്കുന്നതായി നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞായിരിക്കുമ്പോൾ തന്നെ നായകളെ ചീറ്റയുടെ ഒപ്പം വളർത്തിയെടുക്കുകയാണ് ചെയ്യുന്നത്. കുട്ടി ആയിരിക്കുപോള്‍ തന്നെ ഒപ്പം ഒരു നായ ഉള്ളത് അവയ്ക്ക് ആത്മവിശ്വാസം വർദ്ധിക്കുന്നതിന് കാരണമാകുന്നു. ചീറ്റയുടെ കുഞ്ഞുങ്ങളുടെ ഒപ്പം നായയെ കിടത്തുംബോള് അവയ്ക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല. തന്റെ സഹോദരിയോ സഹോദരനോ ആണ് ഒപ്പം ഉള്ളതെന്നാണ് ഇവ കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button