കുടുംബത്തോടൊപ്പം വന്നോളൂ; ഇന്ത്യക്കാരെ ജർമ്മനി വിളിക്കുന്നു; മോഹിപ്പിക്കുന്ന വാഗ്ദാനവുമായി ജർമ്മനി

ഇന്ത്യക്കാരായ ഉദ്യോഗാർത്ഥികളെ ജർമ്മനിയിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് ജർമൻ ചാൻസിലർ ഒലാഫ് ഷോൾസ്. ഇന്ത്യയിൽ രണ്ടു ദിവസം സന്ദർശനം നടത്താൻ എത്തിയപ്പോഴാണ് അദ്ദേഹം ഈ സുപ്രധാനമായ ഓഫർ മുന്നോട്ടു വച്ചത്. ഇന്ത്യയിലുള്ള പ്രൊഫഷണൽസും ഐടി വിദഗ്ധരും ജർമ്മനിയിൽ ജോലി ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യം കാണുന്നത്. 

agerman passport
കുടുംബത്തോടൊപ്പം വന്നോളൂ; ഇന്ത്യക്കാരെ ജർമ്മനി വിളിക്കുന്നു; മോഹിപ്പിക്കുന്ന വാഗ്ദാനവുമായി ജർമ്മനി 1

നിലവിലത്തെ സാഹചര്യത്തിൽ യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളിൽ ഒന്നാണ് ജർമ്മനി. ജോലിക്കാർക്ക് കടുത്ത ക്ഷാമം നേരിടുന്നത് കൊണ്ട് തന്നെ അത് പരിഹരിക്കാനുള്ള തത്രപ്പാടിലാണ് ഈ രാജ്യം എപ്പോൾ. ഇതിന്‍റെ ഭാഗമായാണ് ചാൻസലര്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. കുടിയേറ്റവുയമായി ബന്ധപ്പെട്ട നിയമങ്ങൾ ലഘൂകരിക്കാൻ ഒരുങ്ങുകയാണ് സർക്കാർ എന്ന് അദ്ദേഹം അറിയിച്ചു. നിലവില്‍ രാജ്യത്തു കുടിയേറ്റ നിയമങ്ങള്‍ വളരെ ശക്തമാണ്. നിരവധി നിയമ പ്രക്രീയയിലൂടെ കടന്നു പോയെങ്കില്‍ മാത്രമേ ജര്‍മനിയില്‍ ഒരു ഉദ്യോഗാര്‍ത്ഥിക്കു ജോലി ചെയ്യാന്‍ കഴിയുകയുള്ളൂ.  

എന്നാൽ ഇന്ത്യയിൽ നിന്നും എത്രത്തോളം തൊഴിലാളികളെയാണ് തങ്ങൾ പ്രതീക്ഷിക്കുന്നത് എന്ന കാര്യത്തിൽ ചാന്‍സലര്‍ ഇതുവരെ ഒരു വ്യക്തത വരുത്തിയിട്ടില്ല. നിയമ പരമായ തടസ്സങ്ങൾ എത്രയും പെട്ടെന്ന് കുറയ്ക്കുന്നതോടൊപ്പം കുടുംബത്തിൻറെ ഒപ്പം ഉദ്യോഗാര്‍ഥികള്‍ക്ക് രാജ്യത്ത് സ്ഥിര താമസമാക്കുന്നതിന് വേണ്ടുന്ന മുൻ കരുതൽ ഒരുക്കുന്നതിനും ജര്‍മനി തയ്യാറെടുക്കുകയാണ് എന്ന് വേണം അദ്ദേഹത്തിൻറെ ഈ പ്രഖ്യാപനത്തിൽ നിന്നും മനസ്സിലാക്കാൻ. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആദ്യം രാജ്യത്ത് എത്തുന്നതിനും പിന്നീട് ജോലി കണ്ടെത്തുന്നതിനുമുള്ള നടപടിക്രമങ്ങൾ ചുരുക്കുവാനും ഉള്ള ശ്രമത്തിലാണ് രാജ്യം എന്ന് വേണം കരുതാന്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button