ദിലീപിന് ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് അദ്ദേഹം കോടതിയെ സമീപിക്കുന്നത്; ആത്മവിശ്വാസം ഇല്ലാത്തവരാണ് ജഡ്ജിയെയും മകളെയും ഒക്കെ ചീത്ത വിളിക്കുന്നത്; രാഹുല്‍ ഈശ്വര്‍
നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനിക്ക് ജാമ്യം നൽകുന്നതിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ലെന്ന് സാമൂഹ്യ നിരീക്ഷകനായ രാഹുൽ ഈശ്വർ അഭിപ്രായപ്പെട്ടു. ഒരു സാധാരണക്കാരൻ എന്ന നിലയിൽ ഒരിക്കലും പൾസർ സുനിയോട് യോജിക്കാൻ കഴിയില്ല. ഏറെ ഇഷ്ടമുള്ള ഒരു അഭിനയത്രിയെ പരിക്കേൽപ്പിച്ചതിന്‍റെ ഉത്തരവാദിയാണ് അയാൾ. മേനക സുരേഷിനെ തട്ടിക്കൊണ്ടുപോയതടക്കമുള്ള കേസുകളിൽ പ്രതിയാണ് പൾസർ സുനി.
പൾസർ സുനിയോട് ഒരു കരുണയും തോന്നേണ്ട കാര്യമില്ല. ഹീനമായ കാര്യമാണ് അയാൾ ചെയ്തത്. പൾസർ സുനിക്ക് ശക്തമായ ശിക്ഷ ലഭിക്കണം. ഒരു ബന്ധമിവുല്ലാത്ത ഈ കേസ്സിലേക്ക് ദിലീപിനെ വലിച്ചിഴച്ചതിൽ പ്രധാന കാരണക്കാരൻ സുനിയാണ്. അത് നിരവധി കുടുംബങ്ങളെ ദോഷകരമായി ബാധിച്ചു. ദിലീപിനെതിരെ കള്ളക്കേസ് ഉണ്ടാകാൻ കാരണം പൾസർ സുനിയാണ്.
വളരെ വർഷത്തെ ക്രൈം റെക്കോർഡ് ആണ് പൾസർ സുനിക്ക് ഉള്ളത്. പൾസർ സുനിയോട് അയാളുടെ വക്കീൽ പറഞ്ഞത് ഈ കേസിൽ നിന്ന് രക്ഷപ്പെടാൻ ഉള്ള ഏക വഴി മറ്റേതെങ്കിലും ഒരു ശക്തനെ ഇതിലേക്ക് വലിച്ചിട്ടാൽ മതി എന്നാണ്. അതുകൊണ്ടാണ് ദിലീപിനെ ഈ കേസിൽ ഉൾപ്പെടുത്തിയത്.
ദിലീപിന് ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് അദ്ദേഹം കോടതിയെ സമീപിക്കുന്നത്. ആത്മവിശ്വാസം ഇല്ലാത്തവരാണ് ജഡ്ജിയെയും മകളെയും ഒക്കെ ചീത്ത വിളിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് ഇപ്പോൾ എന്തായെന്ന് രാഹുൽ ഈശ്വർ ചോദിക്കുന്നു. കാവ്യായാണ് മേഡം എന്നും കാവ്യയുടെ അമ്മയാണ് മേഡം എന്നും പല വാദങ്ങളും ഉയർന്നു വന്നു. കാവ്യയെ അറസ്റ്റ് ചെയ്യും എന്ന് പോലും പ്രചരണം ഉണ്ടായി. ദിലീപിനെതിരെ കള്ളങ്ങളുടെ പെരുമഴയായിരുന്നു ഇപ്പോൾ അതൊന്നും കാണാനില്ലെന്ന് രാഹുൽ ഈശ്വർ പറയുന്നു.