സ്വകാര്യ ഭാഗത്ത് പ്രഷർ പമ്പ് തിരികി കാറ്റടിച്ചു കയറ്റി; യുവാവ്  ഗുരുതരാവസ്ഥയില്‍; ഇത് രണ്ടാമത്തെ സംഭവം

സ്വകാര്യ ഭാഗത്ത് പ്രഷർ പമ്പ് തിരികി വെച്ച് കാറ്റടിച്ചു കയറ്റി. അതീവ ഗുരുതരാവസ്ഥയിലായ ഇയാൾ ഇപ്പോള്‍ ആശുപത്രിയിൽ അഡ്മിറ്റ് ആണ്. സംഭവം നടന്നത് ഉത്തർ പ്രദേശിലെ ഗാസിയാബാദിലാണ് . വിജയ് എന്ന പേരുള്ള 19 കാരനാണ് ഗുരുതരമായി ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുന്നത്.

air pump
സ്വകാര്യ ഭാഗത്ത് പ്രഷർ പമ്പ് തിരികി കാറ്റടിച്ചു കയറ്റി; യുവാവ്  ഗുരുതരാവസ്ഥയില്‍; ഇത് രണ്ടാമത്തെ സംഭവം 1

കാർ വാഷ് ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും വിജയും മോഹിതും തമ്മിൽ വലിയ വാക്ക് തർക്കം ഉണ്ടായിരുന്നു . ഇത് പിന്നീട്  കയ്യാങ്കളിലേക്ക് നീങ്ങി. രണ്ടു പേരും തമ്മിൽ വലിയ സംഘടനം ഉണ്ടായി. തുടർന്ന് മോഹിത് വിജയിയെ ആക്രമിച്ചു കീഴടക്കി. അവശനായി നിലത്ത് വീണ വിജയിയുടെ പുറത്ത് കയറിയിരുന്ന മോഹിത് ബലം പ്രയോഗിച്ചു അയാളുടെ സ്വകാര്യ ഭാഗത്ത് പ്രഷർ പമ്പ് തിരുകി കയറ്റി കാറ്റ് അടിച്ചു കയറ്റുകയായിരുന്നു. തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ വിജയിയെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വിജയിയുടെ ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി ക്ഷതം സംഭവിച്ചിട്ടുണ്ട് എന്ന് ഡോക്ടർമാർ പറഞ്ഞു. നിലവിൽ മോഹിത് ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.

ഉടൻതന്നെ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരുമെന്ന് പോലീസ് അറിയിച്ചു. വിജയിയെ ആക്രമിക്കാൻ മറ്റു ചിലരും ഉണ്ടായിരുന്നു എന്ന കാര്യത്തിൽ പോലീസിന് സംശയമുണ്ട്. അല്ലാതെ ഒരാൾക്ക് തനിച്ച് ഇത്തരത്തിൽ ചെയ്യാൻ കഴിയില്ല എന്നാണ് പോലീസ് പറയുന്നത്. നേരത്തെയും ഇത്തരത്തിൽ പ്രഷർ പമ്പ് ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് വായു അടിച്ചു കയറ്റിയ സംഭവം ഉത്തർ പ്രദേശിൽ നിന്നും പുറത്തു വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button