അച്ഛനെ കൊലപ്പെടുത്താൻ മകൻ ഒരു കോടി രൂപയുടെ കൊട്ടേഷൻ നൽകി…പിതാവ് പിടഞ്ഞു മരിക്കുന്നത് മകൻ നോക്കി നിന്നു…
പിതാവിനെ കൊലപ്പെടുത്താൻ മകൻ ഒരു കോടി രൂപ കൊട്ടേഷൻ നൽകി. സംഭവവുമായി ബന്ധപ്പെട്ടു മണി കാന്ത , ആദർശ , ശിവകുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
പിതാവ് നാരായണസ്വാമിയെ കൊലപ്പെടുത്തുന്നതിന് വേണ്ടി ഒരു കോടി രൂപയാണ് മകൻ മണി കാന്ത കൊട്ടേഷൻ സംഘത്തിന് വാഗ്ദാനം ചെയ്തത്. അഡ്വാൻസായി ഒരു ലക്ഷം രൂപ നൽകുകയും ചെയ്തു. സ്വത്തു തർക്കത്തിന്റെ പേരിലാണ് കൊലപാതകം നടത്തിയത്. സംഭവം നടന്നത് ഫെബ്രുവരി 13നാണ്.
നാരായണ സ്വാമി തന്റെ ഫ്ലാറ്റിന് വെളിയിൽ നിൽക്കുമ്പോഴാണ് ബൈക്കിൽ എത്തിയ ഒരു സംഘം വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ഈ സംഭവം നടക്കുമ്പോൾ സമീപത്തു തന്നെ ഉണ്ടായിരുന്ന മണികാന്ത കൃത്യം നോക്കി നിൽക്കുകയായിരുന്നു. പിന്നീട് ഒന്നും അറിയാത്തത് പോലെ മകൻ പോലീസിൽ പരാതിയും നൽകി.
നാരായണസ്വാമിയുടെ പേരിൽ ഉണ്ടായിരുന്ന ഫ്ലാറ്റ് മകൻറെ ഭാര്യയായ അർച്ചനയുടെ പേരിൽ എഴുതി നൽകാൻ അദ്ദേഹം തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ് മകനെ പ്രകോപിപ്പിച്ചത്.
മണി കാന്തയുടെ രണ്ടാം ഭാര്യയാണ് അർച്ചന. ആദ്യ ഭാര്യയെ മണികാന്ത തന്നെ കൊലപ്പെടുത്തിയിരുന്നു. 2020ലാണ് ഇയാൾ ഈ കേസിൽ ജയിലിൽ നിന്നും ഇറങ്ങുന്നത്. പിന്നീടാണ് അർച്ചന വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും ഒരുമാസം പ്രായമുള്ള കുട്ടിയുണ്ട്. അർച്ചനയെ മണികാന്ത നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഇതിന്റെ പേരില്‍ അർച്ചന പോലീസിൽ പരാതി നൽകി. ഇയാള്‍ വീണ്ടും ജയിലിലായി. അവിടെവച്ചാണ് അർച്ചനയ്ക്ക് പിതാവ് ഫ്ലാറ്റ് എഴുതി നൽകുന്നു എന്ന വിവരം മണികാന്ത അറിയുന്നത്. ഇയാൾ ജയിലിൽ വച്ച് തന്നെ ആദർശ, ശിവകുമാർ എന്നിവർക്ക് ഒരു കോടി രൂപയുടെ കൊട്ടേഷൻ നൽകി. തുടര്‍ന്നാണ് കൊലപാതകം നടക്കുന്നത്.