ക്ലാസ് കട്ട് ചെയ്ത് മറ്റ് പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന കാര്യം അധ്യാപികയോട് പറഞ്ഞതായി സംശയം…വിദ്യാര്‍ത്ഥിയെ സഹവിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു… സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നു… വീഡിയോ കണ്ട് കുഴഞ്ഞു വീണ ബന്ധുവിന് പരിക്ക്…സംഭവം കണ്ണൂരില്‍…
തലശ്ശേരിയിൽ വിദ്യാർത്ഥിയെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് വിളിച്ചു കൊണ്ടുപോയി അതിക്രൂരമായി മർദ്ദിച്ചു. ബി ഇ എം പി സ്കൂളിലെ വിദ്യാർത്ഥിക്കാണ് സഹ വിദ്യാർത്ഥികളിൽ നിന്നും അതിക്രൂരമായ മർദ്ദനം ഏൽക്കേണ്ടി വന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ധർമ്മടം സ്വദേശിയായ ഷാമിൽ ലത്തീഫിനാണ് സഹപാഠികളിൽ നിന്നും ക്രൂരമായ മർദ്ദനം ഏല്‍ക്കേണ്ടി വന്നത്. സീനിയർ വിദ്യാർഥികൾ ലത്തീഫിനെ കൈകാര്യം ചെയ്യുന്നതിന് ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. 15 ഓളം വിദ്യാർത്ഥികൾ ചേർന്ന് ചിറക്കരയിൽ ഉള്ള നിർമ്മാണത്തിൽ ഇരിക്കുന്ന കെട്ടിടത്തിൽ വച്ചാണ് മർദ്ദിക്കുന്നത്.
മർദ്ദിച്ച സംഘത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ ക്ലാസ് കട്ട് ചെയ്തു മറ്റ് പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന വിവരം അറിഞ്ഞ അധ്യാപിക ഇവരെ ചോദ്യം ചെയ്തിരുന്നു. അധ്യാപികയോട് ഇതേക്കുറിച്ച് പറഞ്ഞത് ഷാമിൽ ആണ് എന്ന് സംശയിച്ചാണ് വിദ്യാർത്ഥികൾ സംഘം ചേർന്ന് ഷാമിലിനെ മർദ്ദിച്ചത്. പിന്നീട് ഇവർ ഷാമിലെ കൊടുവള്ളിയിൽ ഇറക്കി വിടുകയായിരുന്നു. ഒരു ബന്ധുവാണ് ഈ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. അതേസമയം മർദ്ദിച്ച കുട്ടികളെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ഷാമിൽ രക്ഷിതാക്കളോട് പറഞ്ഞിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.
ഷാമിലിനെ മർദ്ദനമേൽക്കുന്നതിന്റെ വീഡിയോ കണ്ട ബന്ധു കുഴഞ്ഞു വീണു, ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. വീഴ്ചയിൽ ഇവരുടെ തലയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഷാമിലിനെ മർദ്ദിച്ച വിദ്യാർഥികൾ ഇപ്പോൾ ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിലിലാണ് പോലീസ്.