17 വർഷം മുമ്പ് കാണാതായ മകനു വേണ്ടി വീടിൻറെ ഉമ്മറപ്പടിയിൽ ഖദീജ കാത്തിരിക്കുകയാണ്…
17 വർഷത്തിലധികമായി കാണാതായ തൻറെ മകനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് 67 കാരയായ ഖദീജ . 35 മത്തെ വയസ്സിൽ കാണാതായ മൂത്ത മകൻ മുഹമ്മദ് ബഷീർ തിരിച്ചെത്തും എന്ന് ഈ ഉമ്മ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു 2006ല്‍ ഏർവാടിയിലേക്ക് പോയതാണ് മുഹമ്മദ് ബഷീർ.എന്നാല്‍ പിന്നീട് തിരികെ എത്തിയിട്ടില്ല. മകന് വേണ്ടിയുള്ള അന്വേഷണത്തിന് വേണ്ടി മുട്ടാത്ത വാതിലുകള്‍ ഒന്നും തന്നെ ഇല്ല.
തൻറെ പ്രിയപ്പെട്ട മകൻ ഉടന്‍ തന്നെ തിരികെ എത്തും എന്ന പ്രതീക്ഷയിലാണ് ഓരോ ദിവസവും ഖദീജ കഴിച്ചു കൂട്ടുന്നത്. ഖദീജയെ കുറിച്ചുള്ള വാര്‍ത്ത കഴിഞ്ഞ ഒരു പ്രമുഖ മാധ്യമത്തിലൂടെ പുറത്തു വന്നതോടെയാണ് ഈ സംഭവം പുറം ലോകം അറിയുന്നത്.
2006 ല്‍ അനിയൻ സുലൈമാന്റെ ഒപ്പമാണ് ബഷീർ ഏർവാടിയിലേക്ക് യാത്ര പോകുന്നത്. ഏർവാടിയിൽ എത്തി സഹോദരൻ സുലൈമാൻ സാധനങ്ങൾ വാങ്ങുന്ന സമയത്താണ് ബഷീറിനെ കാണാതാകുന്നത് .
പിന്നീട് ബഷീർ എങ്ങോട്ട് പോയി എന്നതിനെ കുറിച്ച് ഒരു വിവരവും ഇല്ല. ഏർവാടിയിൽ ഇടയ്ക്ക് പോകുന്ന ശീലം ഉള്ളതു കൊണ്ട് തന്നെ വൈകാതെ വീട്ടിൽ തിരികെ എത്തുമെന്ന് കുടുംബം വിചാരിച്ചിരുന്നു . പക്ഷേ ആ കാത്തിരുപ്പ് വിഫലമായി. 17 വര്‍ഷം കഴിഞ്ഞിട്ടും ഒരു വിവരവും ലഭിച്ചിട്ടില്ല. പോലീസും നാട്ടുകാരും ചേർന്ന് ബഷീറിന് വേണ്ടി എല്ലാ വിധ തിരച്ചിലുകള്‍ നടത്തി എങ്കിലും ഒരു ഫലവും ഉണ്ടായില്ല. തന്റെ മകൻ അധികം വൈകാതെ തന്നെ തിരികെ എത്തും എന്ന പ്രതീക്ഷയിൽ ആ അമ്മ കാത്തിരിക്കുകയാണ്.