മുൻ ഭർത്താവിൻറെ ഒപ്പം ഒളിച്ചോടിപ്പോകാൻ വേണ്ടി സ്വന്തം വീട് കൊള്ളയടിച്ച യുവതി ഒരു വര്‍ഷത്തിന് ശേഷം പോലീസ് പിടിയിൽ…യുവതി കുടുങ്ങിയത് ഇങ്ങനെ…

മുൻ ഭർത്താവിൻറെ ഒപ്പം ഒളിച്ചോടിപ്പോകാൻ വേണ്ടി സ്വന്തം വീട് കൊള്ളയടിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശിനിയായ പായൽ ഹെഡ് ഗെ എന്ന യുവതിയാണ് പോലീസ് പിടിയിലായത്.

പായൽ തൻറെ വീട് കൊള്ളയടിക്കുന്നത് കഴിഞ്ഞ വർഷം മെയിലാണ്. ഏറെ നാളത്തെ അന്വേഷണത്തിനൊടുവിലാണ് കള്ളൻ കപ്പലിൽ തന്നെയാണ് എന്ന് പോലീസ് കണ്ടെത്തിയത്.

images 2023 03 07T152909.099

മുംബൈ സ്വദേശിയായ ജ്യോതിറാം എന്നയാളാണ് നിലവിൽ പായലിന്റെ ഭർത്താവ്. ഇയാൾ എസ്റ്റേറ്റ് മാനേജരാണ്. പായലും ഭർത്താവും താമസിച്ചിരുന്നത് മലാടിയിൽ ആയിരുന്നു. കഴിഞ്ഞ വർഷം ഇരുവരും കൂടി സാംഗ്ലിയിലുള്ള ബന്ധുവിന്റെ വീട് സന്ദർശിച്ചതിനു ശേഷം തിരികെ എത്തിയപ്പോഴാണ് വീട്ടില്‍ മോഷണം നടന്ന വിവരം അറിയുന്നത്. വീടിൻറെ പൂട്ട് പൊളിഞ്ഞു കിടക്കുക ആയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വീട്ടിനുള്ളിൽ ഉണ്ടായിരുന്ന ആഭരണങ്ങളും മറ്റും മോഷണം പോയതായി കണ്ടെത്തി.

arrest 6 3

8 ലക്ഷം രൂപയുടെ നഷ്ടമാണ് അന്ന് ഉണ്ടായത്. തുടർന്ന് പായലിന്റെ ഭർത്താവ് ജ്യോതിറാം പോലീസിൽ പരാതി നൽകി. അജ്ഞാതനായ മോഷ്ടാവിനെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള ശ്രമത്തിലായിരുന്നു പോലീസ്. ഇപ്പോഴാണ് ഈ സംഭവവുമായി ബന്ധപ്പെട്ട ഫോറൻസിക് ലാബിൽ നിന്നും വിശദമായി റിപ്പോർട്ട് വന്നത്. റിപ്പോർട്ടിൽ മറ്റാരുടെയും വിരൽ അടയാളം ലഭിച്ചിട്ടില്ല. ആകെ അവിടെ പതിഞ്ഞ വിരൽ അടയാളം പായലിന്റേത് മാത്രമായിരുന്നു. തുടര്‍ന്നു പായലിനെ വിശദമായി ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചു. ആദ്യമൊന്നും യാതൊരു സംശയത്തിനും പായൽ ഇട നൽകിയില്ല. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പായൽ കുറ്റം സമ്മതിച്ചു.

jail arrested arrest prison2

മോഷണം നടത്തിയത് താനാണെന്നും മുൻ ഭർത്താവിൻറെ ഒപ്പം പോകാൻ വേണ്ടിയാണ് വീട് കൊള്ളയടിച്ചത് എന്നും ഇവർ ഏറ്റു പറഞ്ഞു. വീട്ടിൽ നിന്ന് യാത്ര പുറപ്പെടുന്നതിനു മുമ്പ് ഭർത്താവ് കാർ സർവീസ് ചെയ്യാൻ പോയിരുന്നു. ഈ സമയത്താണ് ഇവര്‍ മോഷണം നടത്തിയത്. മോഷണ മുതൽ മുൻ ഭർത്താവിനെ ഏൽപ്പിക്കുകയും ചെയ്തു. അതിനുശേഷം വീട് കൊള്ളയടിച്ചു എന്ന് വരുത്തി തീർക്കാൻ വേണ്ടി ഇവര്‍ വീടിന്‍റെ പൂട്ടും മറ്റും തല്ലി തകർക്കൂക് ആയിരുന്നു. പായലിന്റെ മുൻ ഭർത്താവ് ഇപ്പോഴും ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button