കളിയാക്കിയത് ചോദ്യം ചെയ്ത യുവതിയെ നടു റോഡിലെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു….. വീഡിയോ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നു…..

തന്നെ കളിയാക്കിയത് ചോദ്യം ചെയ്ത യുവതിയെ നടു റോഡിലുള്ള ടെലഫോൺ പോസ്റ്റിൽ കെട്ടിയിട്ട് അതി ക്രൂരമായി മർദ്ദനം ഏൽപ്പിച്ചു. കന്യാകുമാരി കുഴിത്തുറ മേൽപ്പുറം ജംഗ്ഷനിലാണ് 35 കാരിക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം ഉണ്ടായത്. ഒന്നര മണിക്കൂറിനു ശേഷം പോലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. ഈ സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു പേർ ഇപ്പോഴും ഒളിവിലാണ്. ശശി (47) വിജയകാന്ത് (37) വിനോദ്  (44) എന്നിവരാണ് പോലീസ് പിടിയിലായത്. ഇപ്പോള്‍ ഒളിവിൽ ഉള്ളത് ദിപിൻ , അരവിന്ദ് എന്നിവരാണ്.

360 F 181424587 ip8Td0K0gRTRjXBT6zD0ZseiUvn79oOh

യുവതി മാർത്താണ്ഡത്ത് ഒരു മസാജ് സെൻറർ നടത്തി വരികയാണ്. ഇവരെ ആക്രമികൾ പതിവായി ശല്യം ചെയ്യുകയും കാണുമ്പോൾ അശ്ലീലം പറയുകയും ചെയ്യാറുണ്ടായിരുന്നു. സംഭവ ദിവസവും യുവതിക്ക് നേരെ ഇത്തരത്തിലുള്ള അശ്ലീല വർഷം തുടർന്നു. ഇത്തവണ  ഇവർ തന്റെ കയ്യിൽ കരുതിയിരുന്ന മുളകു പൊടി എടുത്ത് ഇവർക്ക് നേരെ എറിയുക ആയിരുന്നു. ഇതോടെ പ്രകോപിതരായ അക്രമികൾ യുവതിയെ കയ്യേറ്റം ചെയ്തു. തുടർന്ന് സമീപത്തുള്ള ഒരു പോസ്റ്റിൽ കെട്ടിയിട്ട് അതിക്രൂരമായി മർദ്ദിച്ചു. നാട്ടുകാർ ആരും തന്നെ ഇതിനെതിരെ പ്രതികരിക്കാൻ മുന്നോട്ടു വന്നില്ല. പോലീസ് സംഭവ സ്ഥലത്ത് എത്തിയാണ് യുവതിയെ മോചിപ്പിച്ചത്. പ്രതികളെ സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് തിരിച്ചറിയാൻ കഴിഞ്ഞത്.

gfsdd

യുവതിയെ മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഒളിവിൽ ഉള്ള പ്രതികളെ അധികം വൈകാതെ തന്നെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടു വരും എന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button