കുടയല്ല വടി…. മലയാളികളെ പൊട്ടിച്ചിരിപ്പിച്ച അന്നമ്മച്ചി 92ആം വയസ്സില്‍ യാത്രയായി… 

നിമിഷങ്ങൾ മാത്രം ദൈർഘ്യമുള്ള വീഡിയോയിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച അന്നാ തോമസ് (അന്നമ്മച്ചി) എന്ന 92 കാരി ഒടുവില്‍ യാത്രയായി. അന്നമ്മച്ചിയുടെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ ആയി മാറിയിരുന്നു. അന്നമ്മയുടെ സംഭാഷണം കേട്ട് പൊട്ടിച്ചിരിക്കാത്ത മലയാളികൾ വളരെ കുറവായിരിക്കും. തന്റെ ജീവിത സായാഹ്നത്തിൽ ജീവിത പങ്കാളിയുമായി അന്നമ്മച്ചി നടത്തിയ സംഭാഷണം മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാധ്യമത്തിലൂടെ പങ്കു വെച്ചത് കൊച്ചു മകളാണ്.

images 2023 03 12T114511.144

വീടിൻറെ ഉമ്മറത്തിരുന്ന് ഭർത്താവിനോട് തൈയുടെ ചോട്ടിൽ വളമിടണം എന്ന് പല ആവർത്തി പറയുന്നുണ്ട് എങ്കിലും ഭർത്താവിന് അത് കേൾക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഇതിൻറെ പ്രതികരണമാണ് അന്നമ്മയിൽ നിന്നും ഉണ്ടായത്. വളം ഇടണമെന്ന് എത്രയൊക്കെ സ്നേഹത്തോടെ പറഞ്ഞിട്ടും
ഭര്‍ത്താവിന്റെ ഭാഗത്തു നിന്നും ഉണ്ടായ പ്രതികരണം കുടയാണോ എന്നായിരുന്നു. അപ്പോൾ അന്നമ്മച്ചി പറഞ്ഞത് കുടെയല്ല വടിയാണ് എന്നായിരുന്നു.

ആറു വർഷം മുൻപാണ് ഈ വീഡിയോ പകർത്തുന്നത്. അന്നമ്മയുടെ മകൾ ചിന്നമ്മയുടെ മകൾ ബിനി തന്റെ അമ്മയുടെ വീട്ടില്‍ എത്തിയപ്പോഴാണ് ഈ വീഡിയോ പകർത്തുന്നത്. നിരവധി വേദികളിൽ ഈ വീഡിയോ ചിരി പടർത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കു വെക്കേണ്ട താമസം വളരെ വേഗം തന്നെ ഈ വീഡിയോ വൈറലായി മാറുകയും ചെയ്തു.

images 2023 03 12T114438.420

ഈ വീഡിയോ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ കണ്ട് പൊട്ടിച്ചിരിക്കുന്നതും വലിയ ചർച്ചയായി മാറിയിരുന്നു.

അന്നമ്മച്ചിയുടെയും ഭർത്താവ് തോമസിന്റെയും മക്കള്‍ എല്ലാവരും തന്നെ അമേരിക്കയിൽ ആയതുകൊണ്ട് ഇരുവരും നിരവധി തവണ അമേരിക്കയിൽ പോയിട്ടുണ്ട്. വീട്ടില്‍ നടക്കുന്ന മറ്റ് ചടങ്ങുകള്‍ക്ക് ശേഷം ചൊവ്വാഴ്ച ഉഴവൂർ സെൻറ് സ്റ്റീഫൻസ് ഫെറോന പള്ളിയിൽ വച്ചാണ് അന്നമ്മയുടെ ശവസംസ്കാരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Back to top button