ഇത് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ അധ്യാപിക…ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ ഇന്ത്യന്‍ സ്വദേശി ആയ ഏഴ് വയസ്സുകാരിയെക്കുറിച്ച്…. 

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ അധ്യാപികക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയത് പ്രാണ്‍വി ഗുപ്ത എന്ന ഇന്ത്യക്കാരിയാണ്. പ്രണ്‍വിക്ക് ഏഴ് വയസ്സ് മാത്രമാണു പ്രായം. ഏറ്റവും പ്രായം കുറഞ്ഞ യോഗ അദ്ധ്യാപികക്കുള്ള പുരസ്കാരമാണ് പ്രൺവി ഈ ചെറിയ പ്രായത്തിനുള്ളില്‍ നേടിയെടുത്തത്.

91b130f0d67e1f3727031513c1d24f8fc396f3cf159f8c3c2ff7bdb7afe9cb63

തീരെ ചെറിയ കുട്ടി ആയിരിക്കുമ്പോൾ തന്നെ യോഗയോട് മകള്‍ക്ക്  വലിയ താല്‍പര്യം ഉണ്ടായിരുന്നു എന്ന് മാതാപിതാക്കൾ പറയുന്നു. ഇത് തിരിച്ചറിഞ്ഞതോടെ അമ്മയാണ് കുട്ടിയെ യോഗ ആദ്യമായി  അഭ്യസിപ്പിക്കുന്നത്. ഒരു മടിയും കൂടാതെ തന്നെ കുട്ടി യോഗ അഭ്യസ്സിച്ചു തുടങ്ങി.  മൂന്നര വയസ്സ് മാത്രം പ്രായം ഉള്ളപ്പോൾ മുതൽ തന്നെ അമ്മയുടെ ഒപ്പം പ്രണ്‍വി യോഗ ചെയ്തു തുടങ്ങി

പിന്നീട് 200 മണിക്കൂർ ദൈർഘ്യമുള്ള യോഗ പരിശീലന കോഴ്സ് പ്രണ്‍വി  ഗുപ്ത പൂർത്തിയാക്കി .  നിലവിൽ ഒരു ഓർഗനൈസേഷന്റെ യോഗ ഇൻസ്ട്രക്ടറായി ജോലി ചെയ്തു വരികയാണ് . പ്രണ്‍വിക്ക് പാഷൻ ആണ് യോഗ. യോഗയ്ക്ക് ഒരു വ്യക്തിയുടെ ജീവിതത്തിൽ പല വിധത്തിലുമുള്ള മാറ്റങ്ങളും കൊണ്ടു വരാൻ കഴിയുമെന്ന് പ്രണ്‍വി പറയുന്നു.

images 2023 03 13T101931.944

പ്രണ്‍വി തന്റെ യൂട്യൂബ് ചാനലിലൂടെ യോഗ പരിശീലന ക്ലാസുകളും നടത്തുന്നുണ്ട് . ഈ 7 വയസുകാരിയുടെ യൂട്യൂബ് ചാനലിന് അത്യാവശ്യം നല്ല കാഴ്ചക്കാരും ഉണ്ട്. ലേണിംഗ് വിത്ത് പ്രണ്‍വി എന്നാണ് ഈ ചാനലിന്റെ പേര്. എല്ലാവരും യോഗ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണം എന്നാണ് ഈ കൊച്ചു മിടുക്കിക്കു പറയാനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button