62 കാരിക്ക് 25കാരൻ ഭർത്താവ്….. സമൂഹ മാധ്യമത്തിൽ വിമർശിക്കപ്പെട്ട ദമ്പതികൾക്കു പറയാനുള്ളത്…..
പ്രശസ്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ tiktok ഇൽ നിരവധി ആരാധകരുള്ള വ്യക്തിയാണ് ഷെറിൽ മെക്ക് ഗ്രിഗർ എന്ന വയോധിക. എന്നാല്‍ ഇവരുടെ പുതിയ ജീവിതം ഇപ്പോൾ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ഇവരുടെ ഏറ്റവും പുതിയ ജീവിതപങ്കാളിയുടെ പ്രായ വ്യത്യാസമാണ് സോഷ്യൽ മീഡിയ ചർച്ച ആക്കി മാറ്റിയിട്ടുണ്ട്. ഒരു സ്ത്രീയുടെ പ്രായത്തേക്കാൾ പുരുഷന് പ്രായം കുറവാണെങ്കിൽ സ്വാഭാവികമായും അത് വലിയ ചർച്ചകൾക്ക് വഴി വെക്കും. ഷെറീലിന്റെ കാര്യത്തിലും സംഭവിച്ചത് അതു തന്നെയാണ്. 62 വയസ്സാണ് ഷെറിലിന്‍റെ പ്രായം. എന്നാൽ ഇവരുടെ ഭർത്താവിൻറെ പ്രായം വെറും 25 വയസ്സ് മാത്രമാണ്. ഇരുവർക്കും ഇടയില്‍ 37 വയസ്സിന്റെ പ്രായ വ്യത്യാസമാണ് ഉള്ളത്.
പ്രശസ്തരാകാൻ വേണ്ടി ഇരുവരും ഒരുമിച്ച് കഴിയുകയാണ് എന്നാണ് വലിയൊരു വിഭാഗം പേരും അഭിപ്രായപ്പെടുന്നത്. ഷെറിലിന് 7 മക്കളും അവരിൽ 17 പേരക്കുട്ടികളുമാണ് ഉള്ളത്. എന്നാൽ ഇപ്പോൾ നൽകിയ ഒരു അഭിമുഖത്തിൽ ഇവര്‍ പറയുന്നത് താൻ എട്ടാമത് ഒരു കുട്ടിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് എന്നാണ്. ഇതോടെ കൂടുതല്‍ ഇവർ വാർത്തകളില്‍ ഇടം പിടിക്കുകയും ചെയ്തു. പക്ഷേ ഇതൊന്നും തങ്ങളുടെ ജീവിതത്തെ ബാധിക്കില്ല എന്നാണ് ഇരുവരും ഒരേ സ്വരത്തിൽ പറയുന്നത്.
Tiktok ഇൽ കാണുന്നതല്ല ജീവിതം എന്നും തങ്ങൾ ജീവിക്കുന്നത് തങ്ങളുടെ യഥാർത്ഥ ജീവിതമാണെന്നും ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു. വിവാദം ഉണ്ടാക്കുന്നവർക്ക് എന്തു വേണമെങ്കിലും പറയാം. തങ്ങളെ സംബന്ധിച്ച് അതൊന്നും ബാധിക്കില്ല. എന്നാൽ തങ്ങളെ ജീവിക്കാൻ അനുവദിക്കാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ കൊണ്ട് ചെന്നു എത്തിക്കരുത് എന്ന അപേക്ഷ മാത്രമാണ് ഉള്ളതെന്ന് ഇവര്‍ പുറത്തിറക്കിയ വീഡിയോയിലൂടെ പറഞ്ഞു. ഇരുവരും ഔദ്യോഗികമായി വിവാഹിതരാകുന്നത് 2022 അവസാനത്തോടെയാണ്. തങ്ങളുടെ ബന്ധത്തിന്റെ ആഴം ഊട്ടി ഉറപ്പിക്കുവാൻ ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയാണെന്നും ഇരുവരും പറയുന്നു.