താടിയും മീശയും വളർന്നപ്പോൾ ഭർത്താവ് ഉപേക്ഷിച്ചു പോയി…പക്ഷേ തോറ്റു കൊടുക്കാൻ അവൾ തയ്യാറായിരുന്നില്ല…ഇത് മൺ ദീപിന്റെ അതിജീവനത്തിന്റെ കഥ….

മണ്‍ദീപ് കൌര്‍ ഇന്ന് പഞ്ചാബിൽ പ്രശസ്തയാണ്. അതിൻറെ കാരണം അവളുടെ രൂപത്തിൽ വന്ന അപ്രതീക്ഷിതമായ മാറ്റമാണ്. ജീവിതത്തെ തന്നെ മാറ്റി മറിച്ച രൂപ മാറ്റം സംഭവിക്കുമ്പോൾ അവൾ വിവാഹിതയായിരുന്നു. പക്ഷേ ആ മാറ്റത്തെ ഉൾക്കൊള്ളാനും അംഗീകരിക്കാനും ഭർത്താവ് തയ്യാറാകാതെ വന്നതോടെ ജീവിതം തുലാസിൽ ആയി.

images 2023 03 17T171837.363

മണ്‍ദീപ് കൌര്‍ എന്ന പഞ്ചാബ് സ്വദേശിനി വിവാഹിതയാകുന്നത് 2012 ലാണ്. സാധാരണ നിലയിലായിരുന്നു അവളുടെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത് എങ്കിലും കുറച്ചു വർഷങ്ങൾ കഴിഞ്ഞതോടെ അവളുടെ ശരീരത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ചില മാറ്റങ്ങൾ സംഭവിച്ചു. മുഖത്ത് താടിയും മീശയും വളരാൻ തുടങ്ങി. ചെറിയ തോതിൽ മാത്രം ഉണ്ടായിരുന്ന വളർച്ച പ്രകടമായ രീതിയിൽ കണ്ടു വന്നതോടെ ഭർത്താവിന് അവരോടുള്ള താല്പര്യം കുറഞ്ഞു. ഒടുവിൽ ഈ ഒരു കാരണത്തിന്റെ പേരിൽ ഭർത്താവ് അവളില്‍ നിന്നും വിവാഹമോചനം നേടി. പുരുഷന്മാരെ പോലെ താടിയും മീശയും വളർന്നതോടെ അവളുടെ ജീവിതം മറ്റൊന്നായി മാറി. ഒട്ടും പ്രതീക്ഷിക്കാതെ വിവാഹമോചനം നേടേണ്ടി  വന്നതും ശരീരത്തിൽ മാറ്റം സംഭവിച്ചതും അവളെ ഒരു വിഷാദരോഗിയാക്കി മാറ്റി. ഇതിൽ നിന്നും കരകയറാൻ അവൾ ഭക്തി മാർഗ്ഗത്തിലേക്ക് നീങ്ങി. ഗുരുദ്വാർ സന്ദർശിക്കുന്നത് പതിവാക്കി. അധികം വൈകാതെ തൻറെ നഷ്ടപ്പെട്ടു പോയ മനോധൈര്യം അവൾ വീണ്ടെടുത്തു. വിഷാദത്തിൽ നിന്നും പതിയെ കരകയറി. താൻ എങ്ങനെയാണോ അതുപോലെ സ്വയം അംഗീകരിക്കാൻ കഴിഞ്ഞു. അവൾ സ്വയം സ്നേഹിച്ചു, താൻ എന്ന വ്യക്തിയെ അതേ അർത്ഥത്തിൽ അവൾ അംഗീകരിച്ചു.

images 2023 03 17T171855.958
താടിയും മീശയും വളർന്നപ്പോൾ ഭർത്താവ് ഉപേക്ഷിച്ചു പോയി…പക്ഷേ തോറ്റു കൊടുക്കാൻ അവൾ തയ്യാറായിരുന്നില്ല…ഇത് മൺ ദീപിന്റെ അതിജീവനത്തിന്റെ കഥ…. 1

പിന്നീട് ഒരിക്കലും അവൾക്ക് തൻറെ മുഖത്ത് വളർന്ന രോമങ്ങൾ ഒരു പ്രശ്നമായിരുന്നില്ല. അതുകൊണ്ടുതന്നെ അത് ഷേവ് ചെയ്തു കളയാനും അവൾ തയ്യാറായിരുന്നില്ല. തലപ്പാവ് ധരിച്ച് ബുള്ളറ്റ് ഓടിച്ചു പോകുന്ന തന്നെ പുരുഷനായി പലരും തെറ്റിദ്ധരിക്കാറുണ്ടെന്നും അത് കാണുമ്പോൾ ചിരി വരാറുണ്ടെന്നും അവള്‍ പറയുന്നു. ഇന്ന് മൺ ദീപ് തൻറെ സഹോദരന്മാരുടെ ഒപ്പം കാർഷികവൃത്തിയിൽ ശ്രദ്ധിക്കുകയാണ്. തൻറെ രൂപത്തിലും പുതിയ ജീവിതത്തിലും അവൾക്ക് സന്തോഷം കണ്ടെത്താൻ കഴിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button