ശസ്ത്രക്രിയ നടത്തിയതിനു ശേഷം യുവതിയുടെ വയർ തുന്നിച്ചേർത്തില്ല… ഗണേഷ് കുമാർ ഉയർത്തിക്കൊണ്ടുവന്ന വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു….
ശസ്ത്രക്രിയ നടത്തിയതിനു ശേഷം നിർധന ആയ യുവതിയുടെ വയറ് തുന്നി ചേർക്കാതെ പറഞ്ഞയച്ച വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം നടത്താൻ ഉത്തരവിട്ടു. ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോടാണ് മനുഷ്യാവകാശ കമ്മീഷണർ ജസ്റ്റിസ് ആൻറണി ഡൊമിനിക് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയത്.
ഡോകര്‍മാരുടെ ഭാഗത്ത് നിന്നും ഉള്ള അനാസ്ഥ ചൂണ്ടിക്കാട്ടി ഈ വിഷയം നിയമസഭയിൽ ഉയർത്തിക്കൊണ്ടുവന്നത് പത്തനാപുരം എം എൽ എ ആയ ഗണേഷ് കുമാറാണ്. ഈ സംഭവം മാധ്യമങ്ങളില്‍ അടക്കം വലിയ ചർച്ചയായി മാറി. സമൂഹ മാധ്യമത്തിലടക്കം ഇത് ചര്‍ച്ച ആയി മാറി . പത്തനാപുരം മുല്ലൂർ നിരപ്പ് സ്വദേശിയായ കെ ഷീബയ്ക്കാണ് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും അതീവ ഗുരുതരമായ ചികിത്സാ പിഴവ് ഉണ്ടായത്. ഷീബ ചികിത്സയ്ക്ക് വിധേയത് പുനലൂർ താലൂക്ക് ആശുപത്രി, കൊല്ലത്തെ സ്വകാര്യ ആശുപത്രി, പാരിപ്പള്ളി മെഡിക്കൽ കോളേജ് , തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ആണ്.
ഇതില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആണ് വയർ കുറുകെ കീറി ശസ്ത്രക്രിയ നടത്തിയത്. എന്നാൽ ഇത് പിന്നീട് തുന്നി ചേർത്തിരുന്നില്ല. ശസ്ത്രക്രിയ നടത്തിയതിന് ശേഷം വയർ തുന്നി ചേർക്കാതെ ഇവരെ ബസ്സിൽ കയറ്റി അയക്കുക ആയിരുന്നു എന്നാണ് പരാതി . ഗവൺമെൻറ് ഡോക്ടർമാരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി ഗണേഷ് കുമാർ ഈ വിഷയം നിയമസഭയിൽ അതി ശക്തമായി ഉന്നയിച്ചതോടെ സംഭവം വലിയ ചർച്ചയായി മാറി. നിലവിൽ ഷീബ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് .