ഈ ബാങ്കിൽ അക്കൗണ്ട് ഉള്ളവർ മാർച്ച് 24ന് മുൻപ് ഇനി പറയുന്ന നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ മുട്ടൻ പണി കിട്ടും…

ഉപഭോക്താക്കള്‍ തങ്ങളുടെ തിരിച്ചറിയൽ രേഖകൾ നിശ്ചിത  സമയത്തിനുള്ളിൽ ബാങ്കിൽ സമർപ്പിക്കാത്ത പക്ഷം അക്കൗണ്ട് മരവിപ്പിക്കുന്നതുള്‍പ്പടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്ന് ബാങ്ക് ഓഫ് ബറോഡ തങ്ങളുടെ കസ്റ്റമേഴ്സിന് മുന്നറിയിപ്പു നൽകി.

തിരിച്ചറിയൽ രേഖകൾ 2023 മാർച്ച് 24ന് മുൻപ് സമർപ്പിക്കണം എന്നാണ് ബാങ്ക് നിബന്ധന വച്ചിരിക്കുന്നത്. വിവരങ്ങൾ പുതുക്കാത്തവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കുന്ന നടപടികളിലേക്ക് നീങ്ങാനാണ് അധികൃതരുടെ തീരുമാനം. ഇത് സംബന്ധിച്ച മുന്നറിയിപ്പ് എസ് എം എസ് മുഖേന ബാങ്ക് തങ്ങളുടെ ഉപഭോക്താക്കൾക്ക് ഇതിനോടകം തന്നെ നൽകി കഴിഞ്ഞു.

images 2023 03 20T195413.845

ബാങ്ക് വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട കെവൈസി വിവരങ്ങൾ അക്കൗണ്ട് ഉടമകളിൽ നിന്നും വാങ്ങാറുണ്ട്. എന്നാൽ ഇത് ഒഴിവാക്കി പകരം സെൻട്രൽ കെ വൈ സി നടപടിയാണ് ബാങ്ക് ഒറ്റത്തവണയിലൂടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഇത്തരത്തിൽ കെ വൈ സി നടപടിക്രമങ്ങളിലൂടെ വിവരങ്ങൾ ഒരു പ്രാവശ്യം കൈമാറി കഴിഞ്ഞാൽ പിന്നീട് പുതിയ ഡിമാറ്റ് അക്കൗണ്ട് എടുക്കുന്നതിനോ ലൈഫ് ഇൻഷുറൻസ് വാങ്ങുന്നതിനോ സമാനമായ ഇത്തരം പ്രക്രിയയിലൂടെ കസ്റ്റമേഴ്സിന് വീണ്ടും കടന്നു പോകേണ്ട സാഹചര്യം ഇല്ല. ഇതിന്റെ ഭാഗമായാണ് ബാങ്കിന്‍റെ പുതിയ നീക്കം. 

images 2023 03 20T195404.229

ഉപഭോക്താക്കള്‍ തങ്ങളുടെ  കെ വൈ സി വിവരങ്ങൾ മാർച്ച് 24ന് മുൻപ് സമർപ്പിക്കാത്ത പക്ഷം സാമ്പത്തിക ഇടപാടുകൾ നടത്താൻ കഴിയില്ല . അതുകൊണ്ടുതന്നെ ഇതുവരെ കെ വൈ സീ നടപടികൾ പൂർത്തിയാക്കാത്ത ഉപഭോക്താക്കൾ എത്രയും വേഗം നടപടികൾ പൂർത്തിയാക്കി സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനും ബാങ്കിൻറെ സേവനങ്ങൾ പൂർണ തോതിൽ ഉപയോഗപ്പെടുത്തുന്നതിനും തയ്യാറാകണമെന്ന് ബാങ്ക് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button