ആറു വർഷക്കാലം ഭാര്യ ആയിരുന്ന യുവതി സ്വന്തം സഹോദരി…. ഡിഎൻഎ റിപ്പോർട്ടു കണ്ട് ഞെട്ടി യുവാവ്….
ആറു വർഷത്തോളം തന്റെ ഭാര്യയായി ഒപ്പം കഴിഞ്ഞു വന്നിരുന്ന സ്ത്രീ സ്വന്തം സഹോദരിയാണ് എന്ന തിരിച്ചറിവില്‍ ആകെ ഞെട്ടിയിരിക്കുകയാണ് ഒരു യുവാവ്. സമൂഹ മാധ്യമത്തിൽ പങ്കു വച്ച കുറുപ്പിലൂടെയാണ് അദ്ദേഹം ഈ വിവരം ലോകത്തെ അറിയിച്ചത്.
തനിക്ക് ഒരു മകൻ പിറന്നപ്പോൾ തന്നെ ഭാര്യക്ക് വല്ലാത്ത അസുഖങ്ങളും മറ്റും വന്നിരുന്നു. ഒടുവിൽ വൃക്ക മാറ്റി വച്ചേ മതിയാകൂ എന്ന സാഹചര്യം ഉണ്ടായി. മറ്റു പലരുടെയും ബ്ലഡ് ഗ്രൂപ്പുകള്‍ നോക്കിയെങ്കിലും ഒന്നും മാച്ച് ആകാതെ വന്നതോടെ സ്വന്തം വൃക്ക നൽകാൻ ഭര്‍ത്താവ് തയ്യാറാവുക ആയിരുന്നു.
ഇതിനായി ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോൾ മാച്ച് ആകും എന്ന ഫലവും വന്നു. പക്ഷേ മറ്റൊരു ടെസ്റ്റ് കൂടി നടത്തണമെന്ന് ഡോക്ടർ അറിയിച്ചു. തുടർന്ന് ലഭിച്ച റിസൾട്ടില്‍ തന്റെയും ഭാര്യയുടെയും ജനിതക ഘടനയുമായി അസ്വാഭാവികമായ ഒരു മാച്ച് ഉണ്ടെന്ന് മനസ്സിലായി. സാധാരണ സഹോദരീ സഹോദരന്മാർ തമ്മിൽ 100% വരെ ഡിഎൻഎ മാച്ച് വരാം. മാതാപിതാക്കളും മക്കളും തമ്മിൽ 50 ശതമാനത്തോളം മാച്ച് ഉണ്ടാകാം. എന്നാൽ ഭാര്യയും ഭർത്താവും തമ്മിൽ ഇത്രയധികം മാച്ച് വരുന്നത് ഒട്ടും സ്വാഭാവികമായ കാര്യമല്ല. സഹോദരി സഹോദരന്മാർക്കിടയിൽ മാത്രമാണ് ഇത് സംഭവിക്കുക എന്ന ഡോക്ടർമാർ വിധിയെഴുതി.
ജനിച്ച ഉടൻ തന്നെ ദത്ത് നൽകപ്പെട്ട യുവാവിന് തന്റെ മാതാപിതാക്കൾ ആരാണ് എന്ന് അറിയില്ലായിരുന്നു. ഇവരുടെ സഹോദരിയും ഇത്തരത്തിൽ ദത്ത് നൽകപ്പെട്ടതാണ്. അതുകൊണ്ടാണ് ഇരുവരും സഹോദരി സഹോദരന്മാരാണ് എന്ന കാര്യം അറിയാതെ പോയത്.