നദീ തീരത്ത് സ്വർണ്ണത്തരികൾ… ശേഖരിക്കാൻ കൂട്ടത്തോടെ എത്തി ഗ്രാമവാസികൾ…..സുരക്ഷയൊരുക്കി പോലീസ്…
നദിയിലും പരിസര പ്രദേശങ്ങളിലും സ്വർണ്ണ തരികൾ കണ്ടെത്തിയതിനെ തുടർന്ന് ഇത് ശേഖരിക്കാനായി വൻതോതിൽ നാട്ടുകാർ തിരക്ക് കൂട്ടുന്നു. പശ്ചിമ ബംഗാളിൽ ഉള്ള ബിർഫും ജില്ലയിലെ ബൺ സ്ലോ നദിയുടെ തീരത്താണ് സ്വർണ്ണം ശേഖരിക്കുന്നതിന് വേണ്ടി ആളുകൾ തിരക്ക് കൂട്ടുന്നത്.
ബൺസ്ലോയ് നദിയിൽ കുളിക്കുന്നതിനിടെയാണ് ചില ഗ്രാമീണർക്ക് ചെറിയ സ്വർണ്ണ തരികൾ കിട്ടിയത്. പിന്നീട് ചിലര്‍ക്ക് അത്യാവശ്യം വലിപ്പമുള്ള സ്വര്‍ണ്ണ കഷണങ്ങളും ലഭിച്ചു . ഇതോടെ ഈ വാർത്ത വളരെ വേഗം തന്നെ കാട്ടുതീ പോലെ പടർന്നു . ഉടൻതന്നെ നദീതീരത്തേക്ക് നാട്ടുകാർ എല്ലാവരും കൂട്ടമായി എത്തി . ആദ്യം എത്തിയ ചിലർക്ക് കുറച്ച് സ്വർണ്ണ തരികൾ ലഭിക്കുകയും ചെയ്തു. ഇതോടെ അന്യ ഗ്രാമങ്ങളിൽ നിന്ന് പോലും ആളുകൾ ഇവിടേക്ക് ഭാഗ്യം തേടിയെത്തി.
നദിയുടെ തീരത്തുള്ള മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് ഇവർക്ക് സ്വർണ്ണം ലഭിച്ചത്. ഒരു പവൻ സ്വർണം വരെ കിട്ടിയവർ ഉണ്ട് പറയപ്പെടുന്നു. പല നാണയങ്ങളിലും പുരാതന കാലത്തെ എഴുത്തുകൾ കാണാമായിരുന്നു. ഇതിനെ നിധി എന്നാണ് ചിലര്‍ വിശേഷിപ്പിക്കുന്നത് . ഏതായാലും കൂടുതൽ സ്വർണ കട്ടകൾ ലഭിക്കും എന്ന വിശ്വാസത്തിൽ ആഴത്തിലും ദൂരത്തിലുമായി തിരച്ചിൽ വ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ ചിലര്‍ . കൂടുതലായി ആളുകൾ ഇവിടേക്ക് എത്തി തുടങ്ങിയതോടെ സുരക്ഷ ഒരുക്കുന്നതിനു വേണ്ടി പോലീസും ഇവിടെ തമ്പടിച്ചിട്ടുണ്ട്. വാര്ത്ത വളരെ വേഗം തന്നെ
പ്രചരിക്കപ്പെടുകയാണ്.
അതേസമയം എവിടെ നിന്നാണ് ഇത്രയധികം സ്വർണത്തരികൾ ഇവിടെ എത്തിയത് എന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്. ആർക്കിയോളജി വകുപ്പ് ഇത് സംബന്ധിച്ച് നിർദ്ദേശമൊന്നും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല .