ഗുജറാത്തിലെ രാജ്കോട്ടിൽ ഉള്ള 65 കാരൻ അപൂര്‍വ്വ രക്തഗ്രൂപ്പിനുടമ…. ഇയാള്‍ ലോകത്തില്‍ തന്നെ പത്താമന്‍ …..

ഇന്ന് ലോകത്ത് തന്നെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് പത്താമനാണ് ഈ 65 കാരൻ. സാധാരണ കണ്ടു വരാറുള്ള എ , ബി, ഏബീ,  ഓ  എന്നീ ഗ്രൂപ്പുകൾ അല്ലാതെ മറ്റൊരു രക്ത ഗ്രൂപ്പ് ആണ് ഗുജറാത്തിലുള്ള രാജ് കോട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 65 കാരനില്‍  കണ്ടെത്തിയത്.
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ
എത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾക്ക് ഈ എം എം
നെഗറ്റീവ് എന്ന രക്തഗ്രൂപ്പാണ് എന്ന് കണ്ടെത്തുകയുണ്ടായി.

images 2023 03 24T212600.810

ഈ രക്ത ഗ്രൂപ്പിൽ 375  ആന്റിജന്‍ കൂടുതലായിട്ടുണ്ട് എന്നാണ് ശാസ്ത്ര ലോകത്തിന്റെ നിഗമനം. ഇത്തരത്തിലുള്ള ആന്‍റിജൻ കൂടുതലുള്ള രക്ത ഗ്രൂപ്പ് വളരെ വിരളമാണ്. ഈ രക്ത ഗ്രൂപ്പ് ഉള്ളവർക്ക് രക്തം നൽകുവാനോ സ്വീകരിക്കുവാനോ കഴിയില്ല. അത് വളരെ വലിയ ഒരു പരിമിതിയാണ്. മറ്റൊരു രക്ത ഗ്രൂപ്പുമായും ഇത് ചേരില്ല. ഇതോടെ ഇയാളുടെ ശസ്ത്രക്രിയ അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്. തുടർന്ന് ബ്ലഡ് സാമ്പിളുകൾ അമേരിക്കയിലേക്ക് അയച്ചു കൊടുത്തതിനു ശേഷം ആണ് ഇത് ഈ എം എം നെഗറ്റീവ് എന്ന രക്ത ഗ്രൂപ്പാണ് എന്ന സ്ഥിരീകരിക്കുന്നത്.

images 2023 03 24T212556.914

അപൂർവങ്ങളിൽ അപൂർവമായി മാത്രമേ ഇത് സംഭവിക്കാറുള്ളൂ. ഈ രക്ത ഗ്രൂപ്പ് ഉള്ള ആരും ജീവിച്ചിരിപ്പില്ല എന്നാണ് ഇതുവരെയുള്ള നിഗമനം. ഈ രക്ത ഗ്രൂപ്പ് ഉള്ള ഒരാളെ ഇന്ത്യയിൽ കണ്ടെത്തുന്നത് തന്നെ ഇത് ആദ്യമാണ്. ഈ എം എം നെഗറ്റീവ് രക്ത ഗ്രൂപ്പാണ് ഇത് എന്ന് സ്ഥിരീകരിക്കുന്നത് തന്നെ  അമേരിക്കയിൽ അയച്ചു നടത്തിയ ടെസ്റ്റിൽ നിന്നുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button