ജോലി ബോഡിഗാർഡ്…ശമ്പളം കോടികൾ…സെലിബ്രിറ്റികളുടെ ബോഡി ഗാർഡിനെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത വിശേഷങ്ങൾ…

ഇന്ത്യൻ സിനിമ ലോകത്തെ കിരീടം വയ്ക്കാത്ത രാജാക്കന്മാരാണ് ഷാരൂഖും  സൽമാനും അമീര്‍  ഖാനുമൊക്കെ . ഓരോ ദിവസവും പതിന്മടങ്ങായി ഇരട്ടിക്കുന്ന താര മൂല്യമാണ് ഇവർക്കുള്ളത്. അതുകൊണ്ടുതന്നെ സ്വകാര്യ ചടങ്ങുകൾക്കോ പൊതുവേദികളിലോ ഇവർ പോകുമ്പോൾ കനത്ത സുരക്ഷയാണ് ഏർപ്പെടുത്താറുള്ളത്. പല സൂപ്പർതാരങ്ങളും വളരെ വർഷങ്ങളായി അവരുടെ വിശ്വസ്തതരെയാണ് സുരക്ഷാ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. അവർ ഒരു കുറവും ഇല്ലാതെ ആ ജോലി ഇവര്‍ ഭംഗിയായി നിർവഹിക്കുകയും ചെയ്യും.

images 2023 03 26T113847.468

അതുകൊണ്ടുതന്നെ മിക്ക ബോഡി ഗാർഡുകളും വാർഷിക വരുമാനമായി കോടികളാണ് വാങ്ങുന്നത്. അത്തരത്തിലുള്ള ചില ബോഡീ ഗാര്‍ഡുകളെ നമുക്കൊന്ന് പരിചയപ്പെടാം.

വളരെ വർഷങ്ങളായി കിംഗ് ഖാന്‍ ഷാരൂഖ്  ഖാന്റെ നിഴലായി ഒപ്പമുള്ള ബോഡിഗാർഡ് ആണ് രവി സിംഗ്. ഷൂട്ടിംഗ് സമയത്തോ യാത്രകളിലോ അങ്ങനെ എവിടെയും രവി സിംഗ് ഒപ്പം ഉണ്ടാകാറുണ്ട്. ഇയാളുടെ വരുമാനം രണ്ടു മുതൽ മൂന്നു കോടി വരെയാണ്.

 സൽമാൻഖാന്റെ സുരക്ഷ ഒരുക്കുന്ന ഷേര ഇവരിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ്. ഗുർമീത് സിംഗ് ജോളി എന്നാണ് ഇയാളുടെ യഥാർത്ഥ പേര്. നിരവധി ആരാധകർ ഇയാൾക്ക് ഉണ്ട്. ഇയാളും ഒരു വർഷം രണ്ട് കോടിയിൽ അധികമാണ് ശമ്പളമായി വാങ്ങുന്നത്.

images 2023 03 26T113859.385

 ബോഡി ബിൽഡർ ആകണം എന്ന ആഗ്രഹവുമായി ഇറങ്ങിത്തിരിച്ച വ്യക്തിയാണ് യുവരാജ് കോർപ്പടെ. എന്നാൽ വർഷങ്ങൾക്കു ശേഷം ഇയാൾ അമീര്‍ ഖാന്റെ അംഗരക്ഷകനായി മാറുക  ആയിരുന്നു. രണ്ടര കോടി രൂപയാണ് ഇയാളുടെ വാർഷിക വരുമാനം.

 ബോളിവുഡിലെ സൂപ്പർ നായികയായ ദീപിക പടുക്കോണിന്റെ അംഗരക്ഷകൻ ജലാൽ ഏറെ പ്രശസ്തനാണ്. ഒന്നരക്കോടി രൂപയാണ് ഇയാൾ പ്രതി വർഷം വാങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button