85 കാരിയായ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം താജ്മഹൽ നേരില്‍ കാണണമെന്നത് …അമ്മയുടെ ആഗ്രഹം സാധ്യമാക്കി മകൻ…

ലോകമഹാത്ഭുതങ്ങളിൽ ഒന്നാണ് താജ്മഹൽ. ശില്പ ഭംഗിയുടെ എല്ലാ സൌന്ദര്യവും ഉള്‍ക്കൊള്ളുന്ന ഒരു മനോഹര നിര്‍മിതിയാണിത്. മുഗള്‍ ഭരണത്തിന്‍റെ ഓര്‍മകള്‍ അവശേഷിക്കുന്ന ഒരു തിരുശേഷിപ്പാണ് താജ്മഹല്‍. ലക്ഷക്കണക്കിനു പേരാണ് ഓരോ വര്‍ഷവും താജ്മഹല്‍ നേരില്‍ കാണാന്‍ എത്തുന്നത്. വിദേശത്തു നിന്നു പോലും നിരവധി പേര്‍ ഈ നിര്‍മിതി കാണാന്‍ എത്താറുണ്ട്. ഇന്ത്യയില്‍ ഉള്ള ഭൂരിഭാഗം പേരും നേരിട്ട് കാണണം എന്ന് ആഗ്രഹിക്കുന്ന ഒരു നിർമ്മിതിയാണ് താജ്മഹൽ. എന്നാല്‍ ഇന്ത്യക്കാർ ആയിരുന്നിട്ട് കൂടി പല കാരണങ്ങൾ കൊണ്ടും ഈ ശില്പ സൌന്ദര്യം നേരില്‍ കാണാന്‍ കഴിയാത്ത നിരവധി പേരുണ്ട്.

images 2023 03 26T120504.494

അത്തരത്തില്‍ ഉള്ളവര്‍ക്ക് പ്രചോദനമാകുന്ന ഒരു വാര്ത്ത ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.  കഴിഞ്ഞ 32 വർഷമായി കിടപ്പിലായ അമ്മയെ ഒരു മകൻ  ആ അത്ഭുതം നേരിട്ട് കാണിച്ചിരിക്കുകയാണ് ഇപ്പോൾ. 85 മത്തെ വയസ്സിലാണ് ആ അമ്മയ്ക്ക് താജ്മഹൽ കാണാനുള്ള ഭാഗ്യം ലഭിക്കുന്നത്.

ഇബ്രാഹിമിന്റെ അമ്മ കഴിഞ്ഞ 32 വർഷമായി ഒരു കിടപ്പു രോഗിയാണ്. അവരുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു താജ്മഹൽ ഒന്നു നേരിട്ട് കാണുക എന്നത്. അമ്മയുടെ ആഗ്രഹം പൂർത്തീകരിക്കുന്നതിന് വേണ്ടി മകൻ ഇബ്രാഹിം ഒരു ട്രെയിൻ യാത്ര തന്നെ നടത്തുകയുണ്ടായി.

download 6

സ്ട്രക്ചറിൽ കിടക്കുന്നവരെ സാധാരണ താജ്മഹൽ സന്ദർശിക്കാൻ അനുവദിക്കുന്ന പതിവില്ല. എന്നാല്‍ തൻറെ അമ്മയുടെ വളരെ വർഷങ്ങളായുള്ള ആഗ്രഹമാണ് ഇത് എന്ന് മകൻ അധികൃതരെ പറഞ്ഞു ധരിപ്പിച്ചു. തുടർന്ന് അമ്മയെയും മകനെയും അകത്തേക്ക് കടത്തി വിടുകയായിരുന്നു. ഇതിൻറെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button