ഈ ഛിന്ന ഗ്രഹം ഭൂമിയിൽ എത്തിയാൽ മനുഷ്യരെല്ലാം സമ്പന്നരാകും…. സൈക്കിയിലേക്ക് ലക്ഷ്യമിട്ട് ഗവേഷകർ…
പൊതുവേ ഛിന്ന ഗ്രഹം എന്ന് കേൾക്കുമ്പോൾ നമുക്ക് വല്ലാത്ത ഭയം തോന്നാറുണ്ട്. ഭൂമിയിലേക്ക് ഇടിച്ചിറങ്ങി മനുഷ്യ വംശത്തിന് തന്നെ നാശം വിതയ്ക്കാൻ ശേഷിയുള്ള എന്തോ ഒന്നായി ഇതിനെ നമ്മൾ കരുതാറുണ്ട്. എന്നാൽ ആ ഗണത്തിൽ സൈക്കിയെ പെടുത്തേണ്ട. ഭൂമിയിലുള്ള എല്ലാവരെയും ഒറ്റയടിക്ക് സമ്പന്നരാക്കാൻ ശേഷിയുള്ള ഒരു സൂപ്പർ ഛിന്നഗ്രഹം, അതാണ് സൈക്കി.
16 സൈക്കി എന്നാണ് ഇതിന് ഗവേഷകർ നൽകിയിരിക്കുന്ന പേര്. ചൊവ്വായ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഭ്രമണപഥത്തിലാണ് ഈ ഛിന്ന ഗ്രഹം ഉള്ളത്. സൈക്കിയെ മറ്റ് ഛിന്ന ഗ്രഹങ്ങളിൽ നിന്നും വേറിട്ടതാക്കുന്നത് ഇതിൽ അടങ്ങിയിരിക്കുന്ന അമൂല്യമായ ലോഹ ശേഖരമാണ്. ഈ ഛിന്ന ഗ്രഹം ഭൂമിയിലുള്ള എല്ലാ മനുഷ്യർക്കും ആയി തുല്യമായി വീതിച്ചാൽ ഓരോ വ്യക്തിയും കോടീശ്വരന്മാരായി മാറും എന്നു ചുരുക്കം.
226 കിലോമീറ്റർ ആണ് സൈക്കിയുടെ വ്യാസം. ഇതിൽ പതിനായിരം കോഡ്രില്യൻ ഡോളർ വിലമതിക്കുന്ന സ്വർണം , ഇരുമ്പ് , നിക്കൽ എന്നിവ അടങ്ങിയിട്ടുണ്ട്. അമൂല്യ നിധി ശേഖരമടങ്ങിയിട്ടുള്ള ഈ ഛിന്നഗ്രഹത്തെ കുറിച്ച് കൂടുതൽ പഠിക്കാൻ ഉള്ള ശ്രമത്തിലാണ് ഇപ്പോൾ ശാസ്ത്രകാരന്മാർ. ഇതിൻറെ ഭാഗമായി അമേരിക്കൻ സ്പേസ് ഏജൻസിയായ നാസയുടെ ഒരു മിഷൻ ഈ വർഷം സൈക്കി ലക്ഷ്യമാക്കി യാത്ര ആരംഭിക്കും. 2029 മാത്രമേ ഈ പേടകം സൈക്കിയുടെ അരികിലെത്തുകയുള്ളൂ. സൂര്യനിൽ നിന്നും ഭൂമിയിലേക്കുള്ള അകലത്തിന്റെ മൂന്നു മടങ്ങിൽ അധികം ദൂരെയാണ് സൈക്കിൾ സ്ഥിതി ചെയ്യുന്നത്. ഗവേഷകരുടെ നിഗമനം അനുസരിച്ച് ഒരു ഉരുളക്കിഴങ്ങിന്റെ രൂപമാണ് ഇതിനുള്ളത്. ഒരു ഇറ്റാലിയൻ ഗവേഷകനാണ് സൈക്കിയെ കണ്ടെത്തുന്നത്.