പ്രശസ്ത സ്കൂളിലെ പ്രിൻസിപ്പലിന്‍റെ മുറിയിൽ ബാലാവകാശ കമ്മീഷൻ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് മദ്യക്കുപ്പികളും കോണ്ടം പാക്കറ്റുകളും…കൂടുതല്‍ വിവരങ്ങൾ പുറത്ത്…
മധ്യപ്രദേശിലുള്ള പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ബാലാവകാശ സംരക്ഷണ കമ്മീഷൻ നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് മദ്യക്കുപ്പികളും കോണ്ടം പാക്കറ്റുകളും. സ്കൂൾ പ്രിൻസിപ്പലിന്റെയും മാനേജരുടെയും മുറിയിൽ നിന്നാണ് ഇത് കണ്ടെത്തിയത്. മധ്യപ്രദേശിലെ ഏറെ പ്രശസ്തമായ മുറൈനാ മിഷനറി സ്കൂളിലാണ് സംഭവം നടന്നത്.
ഈ വാർത്ത പുറത്തു വന്നതോടെ സ്കൂൾ അടച്ചു പൂട്ടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടിരിക്കുവാണ്. സ്കൂളിൽ മിന്നൽ പരിശോധന നടത്തിയത് മധ്യപ്രദേശിലെ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മീഷൻ അംഗം നിവേദന ശർമ നേതൃത്വം നൽകിയ സംഘമായിരുന്നു.
സ്കൂളിലെ പ്രിൻസിപ്പൽ, മാനേജർ എന്നിവരുടെ മുറികൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ഈ കാഴ്ച കാണാനിടയായത്. ഇവരുടെ മുറികളിൽ നിന്ന് 16 മദ്യ കുപ്പികള്‍, കോണ്ടം പാക്കറ്റുകൾ, എന്നിവ കണ്ടെത്തി.
എന്നാൽ താൻ താമസിക്കുന്നത് ക്യാമ്പസിന് പുറത്താണെന്നും തന്റെ റൂമിൽ നിന്നും പിടിച്ചത് കാലി കുപ്പികൾ ആണെന്നും പ്രധാന അധ്യാപകൻ പിന്നീട് പ്രതികരിച്ചു. ഇയാൾക്കെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും നിഷേധിക്കുകയും ചെയ്തു. മദ്യക്കുപ്പികൾ കണ്ടെത്തി എങ്കിലും തങ്ങൾ ആരും മദ്യപിക്കുന്നവരല്ല എന്നാണ് ഇയാൾ അവകാശപ്പെടുന്നത്.
സംഭവം വിവാദമായതോടെ എക്സൈസ് സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ സ്കൂളിലെ പ്രിൻസിപ്പലിനെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ മിന്നൽ പരിശോധന നടത്തിയത്. നിലവിൽ സ്കൂളും ഇവരുടെ താമസസ്ഥലങ്ങളിലും സീൽ ചെയ്തിരിക്കുകയാണ്. പോലീസ് അന്വേഷണം തുടരുകയാണ്.
ഈ സ്കൂളിനോട് ചേർന്ന് ഒരു പള്ളിയും ഉണ്ട്. സ്കൂൾ പരിസരത്ത് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സംശയാസ്പദമായ ഒന്നും അതിൽ നിന്നും ലഭിച്ചിട്ടില്ല.