ബെൻസ് എന്ന മോഹം ഉപേക്ഷിക്കുന്നു…മാതാപിതാക്കളെ ഉംറയ്ക്ക് അയക്കണം…. രണ്ടാം തവണയും ലോക വനിതാ ബോക്സിങ് ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ നിക്കാത്ത് സരിൻ പറയുന്നു….
വനിതകളുടെ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 50 കിലോഗ്രാ വിഭാഗത്തിൽ സ്വർണം കരസ്ഥമാക്കി രാജ്യത്തിൻറെ തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് നിക്കാത്ത് സരിൻ. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ലോക ചാംപ്യന്‍ ഷിപ്പിന്‍ സരിൻ സ്വർണം കരസ്ഥമാക്കുന്നത്. ഒന്നാം സമ്മാനം ലഭിച്ച വിജയിക്ക് ലഭിക്കുക 1,00,000 യുഎസ് ഡോളറാണ് (82 ലക്ഷം ഇന്ത്യൻ രൂപ വരും ഇത്). കൂടാതെ ഒരു മഹേന്ദ്ര താർ വാഹനവും ഒപ്പം ലഭിക്കും.
സമ്മാനം ലഭിച്ച പണം കൊണ്ട് ബെൻസ് കാർ വാങ്ങണം എന്നതായിരുന്നു സരിൻറെ ആഗ്രഹം. എന്നാൽ താൻ ആ ആഗ്രഹം തല്‍ക്കാലം മാറ്റിവയ്ക്കുകയാണ് എന്നും ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് തന്റെ മാതാപിതാക്കളെ ഉംറയ്ക്ക് അയക്കണമെന്നും സരിന്‍ പറയുന്നു. വീട്ടിലെത്തിയതിനു ശേഷം ഇതേ കുറിച്ച് അവരോട് സംസാരിക്കാൻ ഇരിക്കുകയാണ് സരിൻ.
ഇത്തവണ ലോക ചാമ്പ്യൻ പട്ടം അമ്മയുടെ മുന്നിൽ വച്ച് നേടാൻ കഴിഞ്ഞതിൽ പ്രത്യേക സന്തോഷമുണ്ടെന്നും അവർ അറിയിച്ചു. ഞായറാഴ്ച സരിന്റെ മത്സരം കാണാൻ അരങ്ങിൽ അമ്മയും ഉണ്ടായിരുന്നു. സ്വർണ്ണം ലഭിച്ചതിനേക്കാൾ കൂടുതൽ സന്തോഷം നൽകിയത് ആ കാഴ്ച കാണാൻ അമ്മയുണ്ടായിരുന്നു എന്നതാണെന്ന് സരിന്‍ പിന്നീട് പറഞ്ഞിരുന്നു.
50 കിലോഗ്രാം വിഭാഗത്തിൽ രണ്ടുതവണ ഏഷ്യൻ ചാമ്പ്യനായ എൻ ഗുയൻ തി ടാമിനെ 5-0 ന് പരാജയപ്പെടുത്തിയാണ് സ്വർണം കരസ്ഥമാക്കിയത്. മേരി കോമ്പിനു ശേഷം ഒന്നിലധികം തവണ ലോക കിരീടം ഇടുന്ന രണ്ടാമത്തെ ഇന്ത്യൻ ബോക്സറായി ഇതോടെ സരിൻ മാറി.