28 കിലോ മാത്രം ഭാരമുള്ള 80കാരിക്ക് അപൂർവമായ ശസ്ത്രക്രിയ നടത്തി വടകര സഹകരണ ആശുപത്രി… ഇത് അപൂര്‍വ്വം….

കഴിഞ്ഞ ദിവസം വടകരയിൽ നടന്ന ഒരു ശസ്ത്രക്രിയ ഏറെ പ്രത്യേകത ഉണർത്തുന്നതായി. 28 കിലോഗ്രാം മാത്രം ഭാരമുള്ള 80കാരി ആണ് ഈ  അപൂർവ ശസ്ത്രക്രിയയ്ക്ക് വിധേയ ആയത്. ശസ്ത്രക്രിയ നടത്തിയത് ഹൃദയത്തിൻറെ വാൽവിലാണ് . 80 വയസ്സ് പ്രായമുള്ള പെണ്ണൂട്ടി എന്ന മുത്തശ്ശിയാണ് വടകര സഹകരണ ആശുപത്രിയിൽ വച്ച് നടന്ന ശസ്ത്രക്രിയയ്ക്ക് വിധേയ ആയത്.

images 2023 03 29T102038.746

ഏതാനും ദിവസങ്ങൾ കൂടി നിരീക്ഷണത്തിൽ വച്ചതിനു ശേഷം ഇവരെ ഡിസ്ചാർജ് ചെയ്യും എന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു.

കേവലം 28 കിലോമീറ്റർ മാത്രം തൂക്കവും 80 വയസ് പ്രായവുമുള്ള ഒരാൾക്ക് ഈ തരത്തിലുള്ള ശസ്ത്രക്രിയ നടത്തുന്നത് തന്നെ വളരെ അപൂർവമാണ് . ശാസ്ത്രക്രീയ നടന്ന് രണ്ടാം ദിവസം തന്നെ പെണ്ണൂട്ടി നടന്നു തുടങ്ങിയത് എന്നു ഡോക്ടർ ശ്യാം അശോക് അറിയിച്ചു . ഇവര്‍ ആരോഗ്യവതി ആയി ഇരിക്കുന്നു എന്ന് ഡോക്ടര്‍ അറിയിച്ചു.

images 2023 03 29T102043.645

വടകരയിലെ സഹകരണ ആശുപത്രിയിലെ മുതിർന്ന  കാർഡിയോ സർജനാണ് ശ്യാം അശോക്. നേരത്തെയും ഇത്തരത്തിൽ ശസ്ത്രക്രിയ നടത്തി വര്‍ത്തകളില്‍ ഇടം പിടിച്ച വ്യക്തിയാണ് അദ്ദേഹം . കാസർകോട് സ്വദേശിയായ അറുപതു കാരനും ശ്യാം അശോക് ശാസ്ത്രക്രീയ നടത്തിയിരുന്നു . രണ്ട് ശസ്ത്രക്രിയകൾ ആണ് ഇയാള്‍ക്ക് നടത്തിയത്. അന്ന് ശരീരത്തിൽ നിന്നും ട്യൂമർ നീക്കം ചെയ്യാൻ നടത്തിയ ശസ്ത്രക്രിയയ്ക്ക് അഞ്ച് മണിക്കൂറില്‍ അധികം സമയം വേണ്ടി വന്നു . വിജയകരമായിരുന്നു ഈ ശസ്ത്രക്രിയ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button