അദ്ധ്യാപകരെയും മൂന്നു വിദ്യാര്‍ത്ഥികളെയും കൊലപ്പെടുത്തിയത് ഒരു ട്രാന്‍സ് ജെന്റര്‍ സ്ത്രീ…. കൊലപാതകത്തിന് മുന്‍പ് ഇവര്‍ സുഹൃത്തിനോട് പറഞ്ഞത് ഇങ്ങനെ…
അമേരിക്കയിലെ ടെന്നീസിയയിൽ ഉള്ള ജില്ലയിൽ സ്വകാര്യ പ്രൈമറി സ്കൂളിലെ മൂന്നു വിദ്യാർത്ഥികളെയും മൂന്ന് അധ്യാപകരെയും ഉൾപ്പെടെ ആറുപേരെ അതിക്രൂരമായി വെടി വച്ച് കൊലപ്പെടുത്തിയത് 28 വയസ്സ് മാത്രം പ്രായമുള്ള ഒണ്ട്രി ഹെയിൽ എന്ന ട്രാൻസ്ജെൻഡർ സ്ത്രീ. ഇവരെ പിന്നീട് പോലീസ് വെടി വച്ച് കൊലപ്പെടുത്തുക ആയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പോലീസ് സമൂഹ മാധ്യമത്തിലൂടെ പുറത്തു വിട്ടിരുന്നു.
തിങ്കളാഴ്ച ഇന്ത്യൻ സമയം രാത്രി 8.30 ഓടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടക്കുന്നത്. ഈ പ്രൈമറി സ്കൂളിൽ 200ൽ അധികം കുട്ടികൾ പഠിക്കുന്നുണ്ട്.
കൊലയാളി അവസാനം ഇൻസ്റ്റഗ്രാമിൽ ഒരു സുഹൃത്തിന് അയച്ച സന്ദേശത്തിൽ താൻ ആത്മഹത്യ ചെയ്യാൻ പോവുക ആണെന്നും അടുത്ത ദിവസം തന്നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വാർത്തകളിൽ വരും എന്നും അറിയിച്ചു. കൂടാതെ ഇനീ അടുത്ത ജന്മം കാണാം എന്നും പറയുകയുണ്ടായി.
പിന്നീട് വീട് വിട്ടിറങ്ങിയ ഇവര്‍ ലൈസൻസ് ഉള്ള വിവിധ കടകളിൽ നിന്നായി 7 തോക്കുകൾ വാങ്ങി. ഇതുമായി സ്കൂളില്‍ എത്തിയ ഇവര്‍ കുട്ടികൾക്കും അധ്യാപകർക്കും നേരെ വെടി ഉതിർക്കുക ആയിരുന്നു. സംഭവ സ്ഥലത്തേക്ക് പാഞ്ഞെത്തിയ പോലീസ് ഇയാളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു എങ്കിലും കൊലയാളി അതിന് തയ്യാറായില്ല. തുടർന്ന് ഇയാളെ വെടി വച്ച് കൊലപ്പെടുത്തുക ആയിരുന്നു. ഇതിൻറെ ദൃശ്യങ്ങൾ പോലീസ് കഴിഞ്ഞ ദിവസമാണ് പുറത്തു വിട്ടത്. ആദ്യം തന്റെ മാതാപിതാക്കളെ കൊലപ്പെടുത്താന്‍ ആയിരുന്നു ഇയാള്‍ പദ്ധതി ഇട്ടിരുന്നത്. ലിംഗ മാറ്റ ശാസ്ത്രക്രീയയിലൂടെ സ്ത്രീ ആയ വ്യക്തി ആണ് കൊലയാളി.