മരണ മുഖത്തെത്തുമ്പോള്‍ മനുഷ്യന് സംഭവിക്കുന്നതെന്ത്…. ?… ഇത് അനുഭവിച്ചറിയാന്‍ പുത്തന്‍ സാങ്കേതിക വിദ്യ വികസിപ്പെടുത്ത് ഗവേഷകര്‍….
മരണം എല്ലായിപ്പോഴും മനുഷ്യന് ഒരു വലിയ പ്രഹേളിക തന്നെയാണ്. മരണത്തിനു ശേഷം ഒരു വ്യക്തിക്ക് എന്താണ് സംഭവിക്കുക എന്നതിനെക്കുറിച്ച് ഇന്നും ശാസ്ത്ര ലോകത്തിന് പോലും വലിയ നിശ്ചയമില്ല. മരണത്തെ മുഖമുഖം കാണുമ്പോൾ ഉള്ള അവസ്ഥയും മരണത്തിനു ശേഷം ഒരു മനുഷ്യനു സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ചും അറിയാൻ എല്ലാവർക്കും എപ്പോഴും താല്പര്യമാണ്. പക്ഷേ ഇത് സംബന്ധിച്ച് വ്യക്തമായ ധാരണ ആർക്കുമില്ല എന്നതാണ് വാസ്തവം. മനുഷ്യൻ അറിയാൻ ആഗ്രഹിക്കുന്നതും ഇതുവരെ പരിപൂർണ്ണമായി അറിയാൻ കഴിയാത്തതുമായ ഒന്നാണ് മരണ നിമിഷങ്ങളിലെ ജീവിതം. ഇതിനെ കുറിച്ച് വെർച്വൽ റിയാലിറ്റിയുടെ സഹായത്തോടെ ഒരു പുതിയ അനുഭവം പകർന്നു നൽകാൻ ശ്രമിക്കുകയാണ് വി ആർ സിമുലേഷൻ.
ഇത് സംബന്ധിച്ച സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത് ആസ്ട്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലാദ്വേൽ എന്ന കമ്പനിയാണ്.
ഇത് പരീക്ഷിച്ചു നോക്കുമ്പോൾ ഏറെ അസ്വസ്ഥമാകുന്ന ഒരു അനുഭവമാണ് ഉണ്ടാകുന്നതെന്ന് ഉപയോഗിച്ചവർ സാക്ഷ്യം പറയുന്നു. ആ അവസ്ഥയെ കുറിച്ച് ചിന്തിക്കുവാന്‍ പോലും കഴിയുന്നില്ല എന്നു പലരും പറയുന്നു.
ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോള്‍ അന്തരീക്ഷത്തിൽ തനിയെ ഉയർന്നു പൊങ്ങുന്ന ഒരു അവസ്ഥയിലേക്ക് നമ്മൾ എത്തും. ശരീരത്തില്‍ നിന്നും നമ്മള് വിട്ടു പോകുന്ന അവശതയിലേക്ക് നമ്മള് എത്തും. ഒരിയ്ക്കലും വാക്കുകൾ കൊണ്ട് വിവരിക്കാൻ പറ്റാത്ത ഒരു അനുഭവമായിരിക്കും ഉപയോഗിക്കുന്നവർക്ക് ലഭിക്കുക. ലോകത്ത് തന്നെ വളരെ അപൂർവമായി മാത്രമേ മരണത്തെ മുഖാമുഖം കാണുന്നതിനും അത് ബോധ്യപ്പെടുത്തുന്നതിനും ഉള്ള ഒരു സാങ്കേതിവിദ്യ കണ്ടെത്തിയിട്ടുള്ളൂ. ഇത് ഓസ്ട്രേലിയയിലെ സാംസ്കാരിക ഉത്സവം നടക്കുന്ന മെൽബണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. താല്പര്യമുള്ളവർക്ക് ഇത് അവിടെ നിന്നും പരീക്ഷിച്ചു നോക്കാനുള്ള അവസരവും അധികൃതര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.