പറയത്തക്ക വിദ്യാഭ്യാസമോ കഴിവോ ഇല്ല…. പക്ഷേ ഇയാൾ ശമ്പളമായി വാങ്ങുന്നത് ഒന്നരക്കോടി രൂപ…..

വലിയ വിദ്യാഭ്യാസമോ തൊഴിൽ മികവോ  പുലർത്താത്ത ഒരാളിന് നമ്മുടെ നാട്ടിൽ ജോലി കിട്ടുക എന്ന് പറയുന്നത് തന്നെ വലിയ പ്രയാസമുള്ള കാര്യമാണ്. ഇനി അഥവാ എന്തെങ്കിലും ജോലി കിട്ടിയാൽ തന്നെ ലഭിക്കുന്ന ശമ്പളം എത്രയാണെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. 

എന്നാൽ പ്രത്യേകിച്ച് ഏതെങ്കിലും ഒരു ജോലിയിൽ വൈദക്‍ത്യമോ വിദ്യാഭ്യാസമോ ഇല്ലാത്ത ഒരാൾക്ക് വാർഷിക വരുമാനമായി ഒന്നരക്കോടിയിൽ അധികം രൂപ ലഭിക്കുന്ന ജോലി ഉണ്ട് എന്നറിഞ്ഞാൽ എന്തായിരിക്കും നിങ്ങളുടെ അഭിപ്രായം. കോറി റോക്ക് വെൽ എന്ന അമേരിക്കക്കാരനു ഒരു തൊഴിൽ സ്ഥാപനം ശമ്പളമായി നൽകുന്നത് ഒന്നരക്കോടി രൂപയാണ്. 38 വയസ്സുള്ള ഇയാൾക്ക് പറയത്തക്ക വിദ്യാഭ്യാസമോ ജോലിയിൽ മികവോ ഒന്നുമില്ല.

images 2023 04 01T112630.385

ഒരു കാലഘട്ടത്തിൽ ജീവിക്കുന്നതിനും ജീവിതം മുന്നോട്ടു നയിക്കുന്നതിനും വല്ലാതെ ബുദ്ധിമുട്ടിയിരുന്ന വ്യക്തിയായിരുന്നു കോറി. വിദ്യാഭ്യാസത്തിൻറെ അഭാവവും ലക്ഷ്യബോധമില്ലാത്ത ജീവിതവും മൂലം ജീവിതം തള്ളി നീക്കുന്നതിനിടെയാണ് ഒരു ചെമ്പ് ഖനിയിൽ ഇദ്ദേഹത്തിന് ജോലി ലഭിക്കുന്നത്. ആദ്യം ആറ്  മാസത്തെ കരാറിലാണ് ജോലിയിൽ ഏർപ്പെട്ടത്. പിന്നീട് കമ്പനി തന്നെ ഇയാളുടെ കരാർ പല തവണകളായി നീട്ടുക ആയിരുന്നു.

രാവിലെ ആറുമണിക്കാണ് ഖനിയിൽ ഖനന പ്രവർത്തനം തുടങ്ങുന്നത്. വൈകുന്നേരം ആറുമണിക്കാണ് ജോലി അവസാനിക്കുന്നത്. ഈ ജോലി സമയം മുഴുവൻ അഗാധമായ ഗർത്തങ്ങളുടെ ഉള്ളിൽ ആയിരിക്കും ഇയാളുടെ ജീവിതം. അത്യന്തം അപകടം നിറഞ്ഞ ജോലി സാഹചര്യമാണ് അവിടെ നിലനിൽക്കുന്നത്. അടുത്ത നിമിഷം എന്തു വേണമെങ്കിലും സംഭവിക്കാം. ജീവൻ പോലും നഷ്ടപ്പെട്ടേക്കാം.

images 2023 04 01T112642.865

വളരെ അപകടകരമായ വെടിമരുന്നുകൾ ഉപയോഗിച്ച് ഭൂമി തുരന്നാണ് ചെമ്പ് ഖനനം നടത്തുന്നത്. വളരെയേറെ കഷ്ടപ്പാടും അപകട സാധ്യതയും ഈ ജോലിക്ക് കൂടുതലാണ്. എങ്കിലും ചെയ്യുന്ന ജോലിയിൽ ഇദ്ദേഹം തൃപ്തനാണ്. ജോലി ചെയ്യുമ്പോൾ താൻ മറ്റെല്ലാം മറക്കുമെന്നും ലോകത്തിലെ തന്നെ ഏറ്റവും വൃത്തിഹീനൻ ആയ മനുഷ്യനായി മാറുമെന്നും ഇയാൾ പറയുന്നു. ഈ ജോലി കൊണ്ട് ജീവിതം നിലവാരം മെച്ചപ്പെടുത്താൻ കഴിയുന്നു എന്ന് ഇദ്ദേഹം പറയുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

Back to top button