യുവതി പീഡനത്തിരയായില്ലെന്ന വാദം വ്യാജമെന്ന് പ്രചരണം…വിശദീകരണവുമായി റെയിൽവേ പോലീസ്…
രാജധാനി എക്സ്പ്രസ്സിൽ സൈനികൻ യുവതിയെ പീഡിപ്പിച്ച കേസിൽ യുവതി പീഡനത്തിന് ഇരയായിട്ടില്ല എന്ന വാദം വ്യാജമാണെന്ന് റെയിൽവേ പോലീസ്.
കഴിഞ്ഞ മാർച്ച് 18ന് ജമ്മു കാശ്മീരിൽ നിന്നും രാജധാനി എക്സ്പ്രസിൽ നാട്ടിലേക്ക് മടങ്ങിയ പ്രതീഷ് എന്ന സൈനികന് തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥിനിയേ മദ്യം നൽകി മയക്കിയതിനു ശേഷം ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു പരാതി. തന്നോട് സൈനികൻ സൗഹൃദം സ്ഥാപിച്ചു അടുത്തു കൂടിയെന്നും മദ്യം നൽകിയതിനു ശേഷം തന്നെ പീഡിപ്പിച്ചു എന്നുമാണ് പറയുന്നത്.
തിരുവനന്തപുരത്ത് ട്രെയിനിറങ്ങിയ യുവതിയെ കൂട്ടിക്കൊണ്ടു പോകാൻ എത്തിയ ബന്ധുക്കൾ കണ്ടത് മദ്യലഹരിയില്‍ കാല് ഉറച്ചു നില്ക്കാന് പോലും കഴിയാത്ത യുവതിയെയാണ്. കാര്യം തിരക്കിയപ്പോഴാണ് തന്നെ ഒപ്പമുണ്ടായിരുന്ന സൈനികൻ മദ്യം നൽകി പീഡനത്തിന് ഇരയാക്കിയ കാര്യം യുവതി ഭർത്താവിനോടും അമ്മയോട് പറഞ്ഞത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ആർ പിഎഫ് ഉദ്യോഗസ്ഥര്‍ പ്രദീഷ് കുമാറിനെ ആലപ്പുഴയിലുള്ള ഭാര്യ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുവതി പീഡനത്തിന് ഇര ആയിട്ടില്ല എന്ന് സമൂഹമാധ്യമത്തിൽ പ്രചരണം വ്യാപകമാണ്. ഇതിന് പ്രധാന കാരണം പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്ന് കാണിച്ചു ഒരു മെഡിക്കൽ റിപ്പോര്‍ട്ട് സമൂഹ മാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ പെൺകുട്ടിക്കെതിരെ സമൂഹ മാധ്യമത്തിൽ സൈബർ ആക്രമണം രൂക്ഷമായി. എന്നാൽ മജിസ്ട്റേറ്റിന് മുന്നിൽ ഹാജരായി രഹസ്യ മൊഴി നൽകിയ പെൺകുട്ടി പരാതിയിൽ ഉറച്ചു നിൽക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിൽ പെൺകുട്ടിക്കെതിരെ പ്രചരിക്കുന്ന ആരോപണങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ തള്ളിക്കളഞ്ഞു. മാത്രമല്ല സൈനികന് അനുകൂലമായ തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.