കറുത്തവൾ എന്ന് വിളിച്ച് കളിയാക്കിയ ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടി, ജനനേന്ദ്രിയം മുറിച്ചുമാറ്റി; സംഭവം ഇങ്ങനെ

കറുത്തു പോയി എന്ന കാരണം പറഞ്ഞു  തന്നെ നിരന്തരം പരിഹസിച്ചിരുന്ന ഭർത്താവിനെ ഭാര്യ വെട്ടി കൊലപ്പെടുത്തി. കൊലപ്പെടുത്തിയിട്ടും കളി അടങ്ങാതെ  ഇവർ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് മാറ്റുകയും ചെയ്തു. ഈ സംഭവം നടന്നത് ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിലാണ്.

AXE KILLING 1
കറുത്തവൾ എന്ന് വിളിച്ച് കളിയാക്കിയ ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടി, ജനനേന്ദ്രിയം മുറിച്ചുമാറ്റി; സംഭവം ഇങ്ങനെ 1

30 കാരിയായ സംഗീത സോന്‍വാനി എന്ന യുവതിയാണ് നിറത്തിന്റെ പേരിൽ പരിഹസിക്കപ്പെട്ടു എന്ന കാരണം ആരോപിച്ച് ഭർത്താവിനെ വെട്ടി കൊലപ്പെടുത്തിയത്. 40കാരനായ ആനന്ദ് സോൺ മാനിയാണ് ഭാര്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭാര്യ സംഗീതയെ തിങ്കളാഴ്ച തന്നെ പോലീസ് അറസ്റ്റ് ചെയ്തു.

ഭർത്താവ് ആയ ആനന്ദ് മിക്കപ്പോഴും പരസ്യമായി ഭാര്യയുടെ രൂപത്തെ കളിയാക്കുകയും ഇരുണ്ട ചർമ്മത്തെ പരിഹസിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഭാര്യയുടെ നിറം കുറഞ്ഞു പോയതിന്റെ ഇയാള്‍ കളിയാക്കുന്നത് പതിവായിരുന്നു. ഇതേ ചൊല്ലി ഇരുവരും സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ചയും ദമ്പതികൾ തമ്മിൽ നിറത്തെ ചൊല്ലി വഴക്കുണ്ടായി. ഇതിനിടയില്‍ ദേഷ്യം സഹിക്കാതെ സംഗീത വീട്ടില്‍ ഉണ്ടായിരുന്ന കോടാലി ഉപയോഗിച്ച് ഭർത്താവിനെ വെട്ടുകയായിരുന്നു. പിന്നീട് ഇവര്‍ ആനന്ദിന്റെ ജനനേന്ദ്രിയവും കോടാലി കൊണ്ട് വെട്ടി മാറ്റി.

പിന്നീട് അടുത്ത ദിവസം തന്‍റെ ഭർത്താവിനെ ആരോ കൊലപ്പെടുത്തി എന്ന് കാണിച്ച് സംഗീത പോലീസിൽ പരാതി നൽകി. പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ആയിരുന്നു ഇവരുടെ ശ്രമം.  ഇവർ ഗ്രാമവാസികളോടും മറ്റും ഭര്‍ത്താവിനെ ആരൊക്കെയോ ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പറഞ്ഞു പരത്തി. എന്നാൽ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിക്കുക ആയിരുന്നു. ഇത് മരിച്ച ആനന്ദിന്റെ രണ്ടാം വിവാഹമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button