നിശബ്ദം പകരുന്ന ലൈംഗികരോഗം; ആന്റിബയോട്ടിക്കുകള്‍ നിഷ്പ്രഭമാകും; ഇത് വന്ധ്യതയ്ക്കും ഗർഭചിഛിദ്രത്തിനും വഴിവയ്ക്കും; പുതിയ രോഗം പടർന്നു പിടിക്കുന്നു
മനുഷ്യനെ വന്ധ്യതയിലേക്ക് നയിക്കുന്ന ഒരു ലൈംഗിക രോഗം വ്യാപകമായി പകരുന്നതായി റിപ്പോർട്ട്. മൈക്രോ പ്ലാസ്മാ ജെന്റാലിയം എന്നാണ് ഈ ബാക്ടീരിയയുടെ പേര്. എല്ലാ ആന്റിബയോട്ടിക്കുകളിൽ നിന്നും ഈ രോഗകാരി ഇതിനോടകം തന്നെ പ്രതിരോധശക്തി നേടി കഴിഞ്ഞു എന്നത് ആരോഗ്യ വിദഗ്ധരെ ആശങ്കയിലാഴ്ത്തുന്നു.
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴിയാണ് ഈ രോഗം പകരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അമേരിക്കയിൽ മാത്രമേ ഈ രോഗം കണ്ടെത്തുന്നതിനുള്ള സംവിധാനമുള്ളൂ. അതുകൊണ്ടുതന്നെ നിലവിൽ ഇത് എത്രത്തോളം പടർന്നു പിടിച്ചിട്ടുണ്ട് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിട്ടില്ല.
മൂത്രനാളിയെയും ശുക്ലനാളിയെയും ആണ് ഈ രോഗം ബാധിക്കുന്നത്. സ്ത്രീകളിൽ ഈ രോഗാണു നേരിട്ട് പകരില്ലെങ്കിലും ഇതിന്റെ സാന്നിധ്യം ഉണ്ടാകാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പലപ്പോഴും മാതാവിൽ നിന്നും ഗർഭസ്ഥ ശിശുവിലേക്ക് ഈ രോഗം പകര്‍ന്നു പിടിക്കാം.
സുരക്ഷിതമല്ലാത്ത ശാരീരിക ബന്ധവും ഒന്നിലധികം പങ്കാളികളുമായി ബന്ധം പുലർത്തുന്നവരിലും ഈ രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
വൃഷണ സഞ്ചിയിൽ വീക്കം ഉണ്ടാവുകയും ജനനേന്ദ്രിയത്തിലൂടെ രക്തമൊലിക്കുകയും ചെയ്യുന്നതാണ് പുരുഷന്മാരിൽ ഈ രോഗത്തിന്റെ
പ്രധാന ലക്ഷണങ്ങൾ. സ്ത്രീകളിൽ ഗർഭപാത്രം വീങ്ങുക ശക്തമായ തലവേദയെടുക്കുക, മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന അസഹ്യമായ വേദന എന്നിവയും ഈ രോഗത്തിന്റെ പ്രധാന ലക്ഷണമാണ്. പലവിധ ഡിസ്ചാർജുകൾ ഉണ്ടാകാറുണ്ട്.
ഈ രോഗം പിടിപെടുന്നവർക്ക് വന്ധ്യതയും ഗർഭഛിദ്രവും ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഈ രോഗമുള്ള സ്ത്രീകൾ പൂർണ്ണ വളർച്ചയെത്താതെ കുട്ടിയെ പ്രസവിക്കാനുള്ള സാധ്യതയുണ്ട്. ഈ രോഗാണുവിനെ ആന്റിബയോട്ടിക്കുകൾക്കു ചെറുക്കാൻ കഴിയില്ല എന്നതാണ് ഗവേഷകരെ കൂടുതല്‍ ആശങ്കയിൽ ആഴ്ത്തുന്നത്.