ആരോഗ്യസ്ഥിതി മോശമായ യുവാവിനെ ആശുപത്രിയിൽ എത്തിച്ചു പരിശോധിച്ചപ്പോൾ വയറ്റിൽ നിന്നും കണ്ടെത്തിയത് 63 സ്പൂണുകൾ
ലഹരി മരുന്നിന് അടിമയായ 32 കാരനെ ഡി അഡിക്ഷൻ സെന്ററിൽ ചികിത്സിക്കുന്നതിനിടയിൽ പെട്ടെന്ന് ശാരീരിക സ്ഥിതി മോശമായതോടെ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് യുവാവിന്റെ വയറിനുള്ളിൽ നിന്നും സ്പൂണുകൾ കണ്ടെത്തിയത്.
വയറു വേദന കലശലായ യുവാവിനെ സ്കാനിങ്ങിന് വിധേയണക്കി.
യുവാവിന്റെ വയറ്റിനുള്ളില്‍ ഡോക്ടർ കണ്ടത് നിരവധി മെറ്റൽ ഉപകരണങ്ങളാണ്. യുവാവിന്റെ ആമാശയം ഇവ കൊണ്ട് നിറഞ്ഞിരിക്കുക ആയിരുന്നു. ഇതേക്കുറിച്ച് യുവാവിനോട് ചോദിച്ചപ്പോൾ താൻ സ്പൂണുകൾ വിഴുങ്ങാറുണ്ടെന്ന മറുപടി ആണ് ലഭിച്ചത്. തുടർന്ന് യുവാവിനെ അടിയന്തരമായ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുക ആയിരുന്നു .
63 സ്പൂണുകളാണ് ശസ്ത്രക്രിയയിലൂടെ ഇയാളുടെ വയറ്റിൽ നിന്നും ഡോക്ടർമാർ പുറത്തെടുത്തത്. യുവാവിന്റെ വീട്ടുകാർ പറയുന്നത് ഡിയഡിക്ഷൻ സെന്ററിൽ നിന്നുമാണ് ഇത് സംഭവിച്ചത് എന്നാണ് . മാത്രമല്ല ഡീ അഡിക്ഷന് സെന്ററില്‍ ഉള്ളവർ യുവാവിനെ കൊണ്ട് നിർബന്ധിച്ച് സ്പൂണ്‍ വിഴുങ്ങിക്കുകയായിരുന്നു എന്നും ഇവർ ആരോപിക്കുന്നു. എന്തായാലും വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം യുവാവിനെ തീവ്ര പരിചന വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ് . ഇപ്പോൾ ഈ യുവാവ് അപകടനില തരണം ചെയ്തതായാണ് വിവരം.
ഏതായാലും യുവാവിന്റെ വയറിനുള്ളിൽ നിന്ന് സ്പൂണുകൾ കണ്ടെത്തിയ സംഭവം സമൂഹ മാധ്യമത്തില്‍ അടക്കം വലിയ വാർത്തയായി മാറി . സ്പൂണ്‍ വിഴുങ്ങണത്തിലൂടെ ലഹരിയുടെ മറ്റൊരു മേഖല യുവാവ് കണ്ടെത്താൻ
ശ്രമിക്കുകയായിരുന്നു എന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. എന്നാൽ
ലഹരിയും സ്പൂൺ വിഴുങ്ങുന്നതുമായി പ്രത്യേകിച്ച് ബന്ധമെന്നും ഇല്ല എന്നാണ്
ആരോഗ്യ വിദഗ്ധർ പറയുന്നത് . ലഹരിക്ക് അടിമപ്പെട്ടിരുന്നപ്പോൾ ആയിരിക്കാം യുവാവ് ഇത് ശീലിച്ചതെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.