ഇനീ ആയുസ്സില്‍ മോഷ്ട്ടിക്കില്ല; ട്രെയിനിന്റെ ജനൽ വഴി മോഷ്ടിക്കാൻ ശ്രമിച്ച കള്ളനെ ജനല്‍ക്കമ്പിയില്‍ കെട്ടിയിട്ട് യാത്രക്കാർ; വലിച്ചിഴച്ചത് കിലോമീറ്ററുകൾ; ട്രയിന്‍ നിര്‍ത്തിയപ്പോഴുള്ള പാരിതോഷികം വേറെയും
ബീഹാറിൽ ട്രെയിനിൽ സഞ്ചരിക്കുന്നവർക്ക് നേരെയുള്ള മോഷണം വ്യാപകമായ വരികയാണ്. ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിപ്പറിക്കാന്‍ ശ്രമിച്ച കള്ളനെ യാത്രക്കാർ ട്രെയിനിനോട് പിടിച്ച് ചേർത്തു നിർത്തി വലിച്ചോണ്ട പോയ സംഭവം നടന്നിട്ട് അധിക ദിവസമായിട്ടില്ല. അന്ന് പത്ത് കിലോമീറ്റർ ദൂരമാണ് യാത്രക്കാർ കള്ളനെ വലിച്ചിഴച്ചത്. ഒടുവിൽ അടുത്ത സ്റ്റേഷൻ എത്തിയപ്പോൾ യാത്രക്കാരന് കരുണ തോന്നി വെറുതെ വിടുകയായിരുന്നു. സമാധാനമായ മറ്റൊരു സംഭവം കൂടി ഇപ്പോൾ ഉണ്ടായിരിക്കുകയാണ്. ഇതും നടന്നത് ബീഹാറിൽ തന്നെയാണ്. ജമൽപൂർ സാഹിക ഗഞ്ച് യാത്രക്കാരന്റെ മൊബൈൽ ഫോണ്‍ മോഷ്ടിക്കാനാണ് ശ്രമം ഉണ്ടായത്. എന്നാല്‍ ഇത് കള്ളന് വരുത്തിവെച്ചത് ആയുഷ്കാലത്തേക്കുള്ള പണിയായിരുന്നു എന്നതാണ് സത്യം.
ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ ട്രെയിനിന്റെ ജനാലയിലൂടെ കയ്യിട്ട് മൊബൈൽ ഫോൺ മോഷ്ടിക്കാൻ ആണ് ഇയാൾ ശ്രമിച്ചത്. എന്നാൽ ട്രെയിനില്‍ ഉണ്ടായിരുന്ന യാത്രക്കാരൻ ഇത് മുന്‍കൂട്ടിക്കണ്ടു. അദ്ദേഹം കള്ളന്റെ കൈയിൽ തന്നെ പിടുത്തമിട്ടു. ഇതോടെ കള്ളന്റെ കണക്കൂട്ടലുകൾ എല്ലാം തെറ്റി. ട്രെയിൻ നീങ്ങി തുടങ്ങിയതോടെ ഇയാൾ ജനാലയുടെ സൈഡിൽ തൂങ്ങി കിടക്കുന്ന നില വന്നു. പക്ഷേ യാത്രക്കാരൻ പിടിവിട്ടില്ല. ഇതോടെ തനിക്ക് ജീവൻ തിരിച്ചു കിട്ടിയാൽ മതിയെന്ന് പറഞ്ഞു കള്ളൻ നിലവിളിക്കാൻ തുടങ്ങി. പക്ഷേ കള്ളന്റെ രോദനമൊന്നും യാത്രക്കാർ കാര്യമാക്കിയില്ല. അവർ കള്ളനെ ജനൽ കമ്പിയിൽ കെട്ടിയിട്ടു. ഇങ്ങനെ അടുത്ത സ്റ്റേഷൻ വരെ കള്ളൻ ജനൽ കമ്പിയിൽ തൂങ്ങിക്കിടന്നു. പിന്നീട് അടുത്ത സ്റ്റേഷനിൽ എത്തി ട്രെയിൻ നിർത്തിയപ്പോൾ യാത്രക്കാർ കള്ളനെ കാര്യമായി തന്നെ പെരുമാറിയതിനു ശേഷമാണ് വിട്ടയച്ചത്. ഇതിന്‍റെ വീഡിയോകളും ഒപ്പം ഉണ്ടായിരുന്നവർ പകർത്തിയിരുന്നു. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാണ