40 വർഷത്തോളമായി ഈദ് ആഘോഷിക്കുന്ന ഒരു അമ്പലം; ദുർഗ്ഗാപൂജ ആഘോഷമാക്കുന്ന ഒരു മുസ്ലിം പള്ളി; രണ്ട് ദെവാലയങ്ങള്ക്കും ഒരേ മുറ്റം; മതമൈത്രിയുടെ സമാനതകളില്ലാത്ത ചരിത്രം പേറുന്ന രണ്ട് ദേവാലയങ്ങൾ
കഴിഞ്ഞ 40 വർഷത്തോളമായി ഈ അമ്പലത്തിലും മസ്ജിദിലും ദുർഗാ പൂജയും രണ്ടു പെരുന്നാളുകളും ഇരു മതവിഭാഗങ്ങളും മുടങ്ങാതെ ആഘോഷിക്കാറുണ്ട്. മതമൈത്രിക്ക് പേരുകേട്ട ഈ അമ്പലവും പള്ളിയും സ്ഥിതി ചെയ്യുന്നത് ബംഗ്ലാദേശിലെ നരൈലിലെ മഹിഷ്കോലാ പ്രദേശത്ത് ചിത്ര നദിയുടെ തീരത്താണ്. മതങ്ങളുടെ പേരില്‍ കലഹിക്കുന്നവര്‍ ഇവിടം ഉറപ്പായും സന്ദര്‍ശിച്ചിരിക്കണം. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി മതമൈത്രിയുടെ പ്രതീകമായി ഇവിടെ ആഘോഷങ്ങൾ നടന്നു വരുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പരം ബഹുമാനത്തോടെ ഇവിടെ തങ്ങളുടെ ആചാരങ്ങൾ മുടങ്ങാതെ അനുഷ്ഠിച്ചു പോരുന്നു. ഇത്തവണയും പതിവു പോലെ ദുർഗ്ഗാ പൂജ ആഘോഷിക്കാൻ ഏവരും ഇവിടെ ഒത്തുകൂടി. ഇരു മത വിഭാഗങ്ങളും പരസ്പരം ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് ഈ നാട്ടുകാരുടെ പാരമ്പര്യമായി മാറിയിരിക്കുകയാണ്.
മതമൈത്രി കാണിക്കുന്നതിനു വേണ്ടി ഈ നാട്ടുകാർ തന്നെയാണ് സർക്കാർ സ്ഥലത്ത് മസ്ജിദും ക്ഷേത്രവും പണികഴിപ്പിച്ചത് എന്നതാണു ഏറ്റവും അനുകരണീയമായ കാര്യം. രണ്ട് ദേവാലയങ്ങള്ക്കും ഒരേ മുറ്റമാണ്. സര്‍ക്കാര്‍ ഭൂമിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ ദേവാലയങ്ങളോട് ചേർന്ന് ഒരു ആശുപത്രിയും സ്ഥിതി ചെയ്യുന്നുണ്ട്.
സാമുദായിക മൈത്രിയുടെയും സ്നേഹത്തിന്റെയും പ്രതീകമായി ഇന്ന് ഈ പ്രദേശം ലോകത്തിനാകെ മാതൃകയാണ്. മുസ്ലിങ്ങളുടെയും ഹിന്ദുക്കളുടെയും ആഘോഷങ്ങൾ ഇരു വിഭാഗവും ഒത്തുകൂടിയാണ് നടത്തി വരാറുള്ളത്. അതുകൊണ്ടുതന്നെ ഇവിടേക്ക് എപ്പോഴും സന്ദർശകരുടെ ഒഴുക്കാണ്. മതമൈത്രിയുടെ ഉത്തമ ഉദാഹരണമായി ഈ രണ്ടു ആരാധനാലയങ്ങളും ലോകത്തിന് മുന്നില്‍ തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നു. മതത്തിന്റെ പേരില്‍ പരസ്പരം കലഹിക്കുന്നവര്‍ ഉറപ്പായും ഈ പ്രദേശം ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിരിക്കണം.