അടിച്ചു മോനേ; ഓര്‍ഡര്‍ ചെയ്തത് ഐഫോൺ 13; കിട്ടിയത് ഐഫോൺ 14; flipkartലൂടെ യുവാവിന് കൈവന്ന ഭാഗ്യം കണ്ട് സൈബർ ലോകത്ത് അസൂയ

നിലവിൽ ഈ കൊമേഴ്സ് വെബ്സൈറ്റുകളിൽ ഉത്സവ സീസൺ ഭാഗമായി നടക്കുന്ന കച്ചവടം പൊടിപൊടിക്കുകയാണ്. രാജ്യത്തെ വൻകിട ഓൺലൈൻ വിൽപ്പന വെബ്സൈറ്റ് ആയ flipkart ഇതിന് മുൻപന്തിയിൽ തന്നെയുണ്ട്.
ലാഭം കൂടുതലുള്ളതുകൊണ്ട് ആളുകൾ കൂടുതലായി ഓൺലൈൻ പർച്ചേസിനെയാണ് ഇപ്പോൾ ആശ്രയിച്ചു കൊണ്ടിരിക്കുന്നത്.

flipkart iphone 14
അടിച്ചു മോനേ; ഓര്‍ഡര്‍ ചെയ്തത് ഐഫോൺ 13; കിട്ടിയത് ഐഫോൺ 14; flipkartലൂടെ യുവാവിന് കൈവന്ന ഭാഗ്യം കണ്ട് സൈബർ ലോകത്ത് അസൂയ 1

പലപ്പോഴും ഓൺലൈനിൽ സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ ഓര്‍ഡര്‍ ചെയ്തതിന് പകരം മറ്റു പലതും കിട്ടിയതിനെ കുറിച്ച് നമ്മൾ വാർത്തകളിൽ കാണാറുണ്ട്. ഇത്തവണ അത്തരത്തിൽ ഒരു വാർത്ത വ്യാപകമായി പ്രചരിച്ചു. പതിവിൽ നിന്നും വ്യത്യസ്തമായി ഓർഡർ ചെയ്തതിന് പകരം കയ്യിൽ കിട്ടിയ സാധനം കണ്ടു അസൂയയോടെ നോക്കുകയാണ് സൈബർ ലോകം.

Flipkart വഴി ഐഫോൺ 13 ഓർഡർ ചെയ്ത യുവാവിനെ കയ്യിൽ കിട്ടിയത് ഐഫോൺ 14 ആണ്. ഒരാൾ ഈ സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഐഫോൺ 13ന്‍റെ 128 ജിബി മോഡലാണ് യുവാവ് ഓർഡർ നൽകിയത്. എന്നാൽ യുവാവിന് ലഭിച്ചതാകട്ടെ ഐഫോൺ 14 ഉം.

അശ്വിൻ എന്ന ആളാണ് തന്റെ ഫോളോവേഴ്സിൽ ഒരാൾക്ക് flipkartൽ ഐഫോൺ 13 ഓർഡർ ചെയ്തപ്പോൾ ഐഫോൺ 14 ലഭിച്ചത് എന്ന് കാണിച്ച് ട്വിറ്ററിൽ ചിത്രം പങ്കുവെച്ചത്. വളരെ വേഗം തന്നെ ഈ ട്വീറ്റ് സമൂഹ മാധ്യമത്തിൽ വൈറലായി മാറി. Flipkart ഇത്ര അലിവുള്ള സ്ഥാപനമാണെന്ന് അറിയാൻ വൈകി എന്നാണ് പലരും കമന്റ് ചെയ്തത്. പലപ്പോഴും ഫോൺ ഓർഡർ ചെയ്യുമ്പോൾ സോപ്പ് കിട്ടി എന്ന വാർത്തകൾ ഫ്ലിപ്കാർട്ടിന് ഉണ്ടാക്കിവച്ച പേര് ദോഷം ചെറുതല്ല. പക്ഷേ അതിൽ നിന്നും വ്യത്യസ്തമായി അബദ്ധം പറ്റിയതാണെങ്കിലും ഇത് സമൂഹമാധ്യമത്തിൽ വലിയൊരു വിഭാഗത്തിന് അസൂയ തോന്നത്തക്ക ഒരു അബദ്ധമായി മാറി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button