ബബിയ ഇനി ഓർമ്മ; കുമ്പള അനന്തപുരം ക്ഷേത്രത്തിലെ അത്ഭുത മുതല മരിച്ചു
കാസർകോട് ജില്ലയിലെ കുമ്പള അനന്തപുരം ക്ഷേത്രത്തിലെ ബബിയ എന്ന മുതല മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മരണം. കേരളത്തിലെ തന്നെ ഏക തടാക ക്ഷേത്രം ആണ് അനന്തപുരം ശ്രീപത്മനാഭ ക്ഷേത്രം. ഈ തടാകത്തിൽ വളരെ വർഷങ്ങളായി കഴിഞ്ഞു വരുന്ന ബബിയ എന്ന് പേരിട്ടു വിളിക്കുന്ന മുതല എന്നും കാഴ്ചക്കാർക്കും ഭക്തർക്കും ഒരു വലിയ അത്ഭുതമായിരുന്നു. 75 വയസ്സാണ് ഈ മുതലയുടെ പ്രായം എന്നാണ് കണക്കാക്കുന്നത്.
ഈ ക്ഷേത്രത്തിന്റെ ഐതിഹമനുസരിച്ച് 1945 നു മുൻപ് ഇവിടെ ഉണ്ടായിരുന്ന ഒരു മുതലയെ ഒരു ബ്രിട്ടീഷ് സൈനികർ വേദി വച്ച് കൊന്നതയും എന്നാൽ ഏതാനും ദിവസങ്ങൾക്കകം ക്ഷേത്രക്കുളത്തിൽ ബബിത പ്രത്യക്ഷപ്പെട്ടു എന്നുമാണ് ഇവിടുത്തെ ഭക്തജനങ്ങള്‍ വിശ്വസ്സിച്ചിരുന്നത്. മറ്റു മുതലകളിൽ നിന്നും വ്യത്യസ്തമായി ബബിയ ഒരു തികഞ്ഞ സസ്യാഹാരിയാണ്. ക്ഷേത്രത്തിൽ നിന്ന് നൽകുന്ന നിവേദ്യമാണ് ബബിയയുടെ ആഹാരം. തിരുവനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൂലക്ഷേത്രമായാണ് കുമ്പളയിലുള്ള ഈ ക്ഷേത്രം അനന്തപുരം ക്ഷേത്രത്തെ കരുതപ്പെടുന്നത്.
മുതലയ്ക്ക് നിവേദ്യം നം നൽകുന്നത് ഈ ക്ഷേത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വഴിപാടാണ്. ഇഷ്ട കാര്യ സിദ്ധിക്ക് വേണ്ടിയാണ് ഇവിടെ എത്തുന്ന ഭക്തജനങ്ങൾ ബബിതയ്ക്ക് നിവേദ്യച്ചോറ് സമർപ്പിക്കുന്നത്. നിവേദ്യം നൽകുന്നതിന് പൂജാരി കുളത്തിലിറങ്ങി വിളിച്ചാൽ ഉടൻ വന്നു ഭക്ഷണം വാങ്ങി കഴിക്കുന്ന ബാബിയാ എല്ലാവർക്കും ഒരു അത്ഭുതമാണ്. ഈ കുളത്തിലുള്ള മറ്റു മത്സ്യങ്ങളെ ബബിയ ഉപദ്രവിക്കാറില്ല. തികഞ്ഞ സസ്യാഹാരിയായ ഈ മുതല നാട്ടുകാർക്കും അതുപോലെ ഈ ക്ഷേത്രം തേടിയെത്തുന്ന ഭക്തജനങ്ങൾക്കും ഒരു വലിയ വിസ്മയമാണ്.