പീഡനക്കേസിൽ ഉൾപ്പെടെ പ്രതിയായ ‘മാങ്ങാ കള്ളൻ’ പോലീസിനെ പിടികൂടാനാകാതെ കേരളാ പോലീസ് നട്ടം തിരിയുന്നു

കേരള പോലീസിന്  തന്നെ മാനക്കേട് ഉണ്ടാക്കിയ മാങ്ങ കള്ളൻ പോലീസുകാരനെ 10 ദിവസമായിട്ടും പിടികൂടാൻ ആകാതെ കേരള പോലീസ് നട്ടം തിരിക്കുന്നു. അണ്ടർ ഗ്രൗണ്ടിൽ ഇരുന്ന് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണ് ഇയാൾ. ഇപ്പോള്‍ സസ്പെന്‍ഷനില്‍ കഴിയുന്ന ഇടുക്കി എ ആര്‍ ക്യാമ്പിലെ സീ പീ ഓ,  പീ വീ ഷിഹാബ് ആള് ചെറിയ മീനല്ല.

MANGO THIEF POLICE 1
പീഡനക്കേസിൽ ഉൾപ്പെടെ പ്രതിയായ ‘മാങ്ങാ കള്ളൻ’ പോലീസിനെ പിടികൂടാനാകാതെ കേരളാ പോലീസ് നട്ടം തിരിയുന്നു 1

കാര്യം കാക്കിയിട്ടിട്ടുണ്ടെങ്കിലും ഇയാളുടെ ഈ കാക്കിക്കുള്ളില്‍ ക്രിമിനലാണ് എന്ന് തെളിയിക്കുന്ന പല സംഭവങ്ങളും ഇതിനോടകം ഉണ്ടായിക്കഴിഞ്ഞു. എന്നിട്ടും അധികാരികൾ ഇയാളെ സർവീസിൽ തുടരാൻ അനുവദിക്കുന്നത് വിരോധാഭാസം തന്നെയാണ്.

 കട ഉടമ വെച്ച സിസിടിവി ക്യാമറയിൽ ഇയാൾ നടത്തിയ മോഷണം പതിഞ്ഞില്ലായിരുന്നുവെങ്കിൽ ഈ കേസിൽ മറ്റേതെങ്കിലും നിരപരാധിയെ ഇയാള്‍ തന്നെ തന്നെ പിടികൂടി പെരുമാറി കുറ്റം സമ്മതിപ്പിക്കുമായിരുന്നു. മാങ്ങാ മോഷ്ടിക്കുന്നത് ജാമ്യമില്ലാത്ത കുറ്റം അല്ലെങ്കിൽ പോലും ഒരു നിയമപാലകൻ തന്നെ മോഷണം നടത്തുക എന്നത് തെളിവ് സഹിതം സമൂഹമാധ്യമത്തിൽ വൈറലായതോടെയാണ് ഇയാളെ സർവീസിൽ നിന്ന് സസ്പെന്‍റ് ചെയ്തത്.

POLICE THIEF 1
പീഡനക്കേസിൽ ഉൾപ്പെടെ പ്രതിയായ ‘മാങ്ങാ കള്ളൻ’ പോലീസിനെ പിടികൂടാനാകാതെ കേരളാ പോലീസ് നട്ടം തിരിയുന്നു 2

മാങ്ങാ മോഷണം നടത്തിയ ഷിഹാബ്  ആള് ചില്ലറക്കാരനല്ല. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ നേഴ്സിനെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലും ഇയാൾ പ്രതി ആയിരുന്നു. മാത്രമല്ല റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയതിനു ശേഷം ഇതേ നഴ്സിനെ കയ്യേറ്റം ചെയ്യാനും ഭീഷണിപ്പെടുത്താനും ശ്രമിച്ച കേസിലും ഈ പോലീസുകാരൻ പ്രതിയാണ്.

 ഡ്യൂട്ടിയിൽ ഇല്ലാത്തപ്പോൾ പോലും പോലീസ് വേഷത്തിൽ നാട്ടുകാരെ ഭീഷണിപ്പെടുത്തുക ഗുണ്ടായിസം കാണിക്കുക തുടങ്ങിയ കലാപരിപാടികൾ വേറെ. ശബരിമല ശാസ്താവിനെ കാണുന്നതിന് ക്യൂ നിൽക്കാതെ വിഐപി ദർശനം നടത്താൻ പിരിവ് നടത്തിയെന്ന പരാതിയും ഇയാൾക്കെതിരെ നിലനിൽക്കുന്നുണ്ട്. നാട്ടിലുള്ള സകല ക്രിമിനലുകളുമായും ഇയാൾക്ക് ബന്ധമുണ്ടെന്നാണ് ജനസംസാരം. സെനയിലെ ഉന്നതരാണ് ഇയാളെ സംരക്ഷിച്ചു പോരുന്നത് എന്നും പറയപ്പെടുന്നു.

 ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ആയതുകൊണ്ട് തന്നെ ഒരു പ്രതിയെ കണ്ടെത്താൻ പോലീസ് നടത്തുന്ന എല്ലാ അന്വേഷണങ്ങളെ കുറിച്ചും നല്ല ബോധ്യം ഉണ്ടെന്നും അതാണ് ഇയാളെ ഇതുവരെ പിടികൂടാന്‍ കഴിയാത്തത് എന്നുമാണ് പോലീസിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button