ജന്മനാ മാംസഭുക്കായ ഒരു ജീവി സാഹചര്യത്തിന്റെ പരിമിതികൊണ്ട് സസ്യാഹാരിയായി ജീവിക്കേണ്ടി വന്നെങ്കിൽ ആ ജീവി അവതാരമല്ല അതിജീവിതയാണ്; കുളത്തിലെ ചെറുമീനുകളുടെ പരമ്പരയ്ക്ക് മാത്രം അറിയാം ആ സത്യം; സാഹിത്യകാരി ശ്രീദേവി എസ് കർത്ത
കാസർകോട് ജില്ലയിലെ കുമ്പള അനന്തപുര അനന്ദ പത്മനാഭസ്വാമി ക്ഷേത്രക്കുളത്തിൽ വളരെ വർഷങ്ങളായി ജീവിച്ചു വന്നിരുന്ന മുതല ബബിയ മരണത്തിന് കീഴടങ്ങിയത് കഴിഞ്ഞ ദിവസമാണ്. ഈ തടാക ക്ഷേത്രത്തിൽ സസ്യാഹാരം മാത്രം ഭക്ഷിച്ച് കഴിഞ്ഞിരുന്ന മുതല വലിയ തോതിൽ വാർത്തകളില്‍ ഇടം പിടിച്ചിരുന്നു. കഴിഞ്ഞ ദിവസം ബാബിയ മരണപ്പെട്ടതോടെ സമൂഹ മാധ്യമത്തിലടക്കം ഈ മുതലയെ കുറിച്ച് ചർച്ചകൾ ഉയർന്നുവന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ സാഹിത്യകാരി ശ്രീദേവി എസ് കർത്ത പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായി.
ജന്മനാ തന്നെ മാംസഭുക്കായ ഒരു ജീവി സാഹചര്യത്തിന്റെ പരിമിതി മൂലം സസ്യാഹാരിയായി മാത്രം ജീവിച്ചെങ്കിൽ ആ ജീവി അവതാരമല്ല അതിജീവിത ആണെന്നു ശ്രീദേവി പറയുന്നു. ആ ജീവി സസ്യാഹാരി മാത്രമായി ജീവിച്ചു എന്നു താന്‍ ഒരിയ്ക്കലും വിശ്വസിക്കുന്നില്ല. ആയിരക്കണക്കിന് തരം സസ്യങ്ങൾ കഴിച്ച് ജീവിക്കേണ്ട ആന കാട്ടിൽ ഇല്ലാത്ത തെങ്ങിന്റെയും കവുങ്ങിന്റെയും പട്ട മാത്രം കഴിച്ച് ജീവിക്കേണ്ടി വരുന്നതിനേക്കാൾ ഏറെ ദുഃഖകരമാണ് ബബിതയുടെ ഈ പടച്ചോറ് തീറ്റ. ഫൈബറിന്റെയോ പ്രോട്ടീന്റെയോ ഒരു തരി പോലും ഇല്ലാത്ത ആ ഭക്ഷണത്തെ ബബിയ കേവലം ഒരു അപ്പറ്റൈസര്‍ മാത്രമായിട്ടേ കരുതി കാണുകയുള്ളൂ. ആ കുളത്തിലുള്ള ചെറുമീനുകൾക്ക് മാത്രം സത്യമറിയാമെന്നും ശ്രീദേവി കുറിച്ചു.
ഇനിയും ഇതുപോലെ ഒരു ബബിയ ‘പ്രത്യക്ഷപ്പെടാതെ’ മൃഗാവകാശ പ്രവർത്തകർ ശ്രദ്ധിക്കണം. ബബിയ മാത്രമല്ല സർവ്വ ജീവജാലങ്ങളും വന്ദനത്തിനും ബഹുമാനത്തിനും അർഹരാണ്. ഇതിൽ ചില മനുഷ്യരും ഉൾപ്പെടുന്നു. അതുകൊണ്ട് ഇത് ബബിതയുടെ ഹാപ്പി എസ്കേപ്പ് ആണെന്നാണ് ശ്രീദേവി പറയുന്നത്.