ഇതുവരെ ദിലീപിനെതിരെ ഒരു കടുകുമണിയോളം തെളിവു പോലും അന്വേഷണ സംഘത്തിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് രാഹുൽ ഈശ്വർ
നടി ആക്രമിക്കപ്പെട്ട കേസിൽ ഇതുവരെ ദിലീപിനെതിരെ ഒരു കടുകുമണിയോളം തെളിവു പോലും കണ്ടെത്താൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ലന്ന് പ്രമുഖ സാമൂഹിക നിരീക്ഷകനായ രാഹുൽ ഈശ്വർ. കേരളത്തിന്റെത് കുഞ്ചാക്കോ ബോബന്റെ മനസ്സാണെന്നും അതിജീവതയോടൊപ്പം ആണോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് സത്യത്തിന്റെ ഒപ്പമാണ് എന്നാണ്. എന്നാൽ ഇവിടെ നടക്കുന്നത് സത്യത്തിന്റെ മുകളിൽ സിംപതി വരുത്തുവാൻ ഉള്ള ശ്രമമാണ്. സത്യം ദിലീപിന്റെ ഒപ്പമാണെന്നും രാഹുൽ പറയുന്നു.
ഈ കേസ് ആഴത്തിൽ പഠിച്ചാൽ തന്നെ മനസ്സിലാകും ദിലീപിനെതിരെ യാതൊരു തെളിവുമില്ല എന്ന്. ദിലീപ് ഈ കേസിൽ ഉൾപ്പെട്ടിട്ടില്ല. എന്നാൽ അദ്ദേഹത്തെ ഈ കേസിൽ ഉൾപ്പെടുത്തിയത് പിന്നീട് വന്ന പലരുടെയും താൽപര്യവും ദുരുദ്ദേശവുമാണ്. താൻ എപ്പോഴും അതിജീവിതയോടൊപ്പം ആണെങ്കിലും ദിലീപിനെ ഈ കേസിൽ കുടുക്കിയതാണെന്ന് രാഹുൽ ഈശ്വർ അഭിപ്രായപ്പെട്ടു. ദിലീപിനെതിരെ ഉള്ള അസൂയയും വിരോധവും കൊണ്ട് അദ്ദേഹത്തിന് എതിരെ വ്യാജമായ വാർത്ത പ്രചരിപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ കുടുംബം എത്രത്തോളം വേദനിച്ചു കാണും എന്ന് രാഹുൽ ചോദിക്കുന്നു. ദിലീപ് വിരോധം തലയ്ക്കുപിടിച്ചവർ സ്ത്രീവിരുദ്ധതയുടെ എക്സ്ട്രീം ലെവലിലേക്ക് പോവുകയാണ്.
ഇവരെ സംബന്ധിച്ച് ഐപിഎസ് കാരിയായ ശ്രീലേഖയും ജഡ്ജി ഹണി വർഗീസും ഒക്കെ മോശക്കാരാണ്. ബൈജു കൊട്ടാരക്കര രാഹുൽ ഈശ്വരന്റെത് എന്ന് പറഞ്ഞു ഒരു വോയിസ് ക്ലിപ്പ് കാവ്യ മാധവനെതിരെ പ്രചരിപ്പിച്ചു. ഇത് ഏതോ ഒരു ഗായകൻ കാവ്യയുടെ ആദ്യ ഭർത്താവിന്റെ അമ്മയുമായി സംസാരിക്കുന്നതാണ്. ഇത് താൻ സംസാരിക്കുന്നതാണ് എന്ന് ആരോപിച്ചാണ് പ്രചരിപ്പിച്ചത്. ഇതിനെതിരെ കേസ് നൽകിയിട്ടുണ്ടെന്നും അതില്‍ അന്വേഷണം നേടുന്ന വ്യക്തിയാണ് ബൈജു കൊട്ടാരക്കര എന്നും രാഹുൽ ഈശ്വർ പറഞ്ഞു. അന്ധമായ ദിലീപ് വിരോധം വെച്ച് വളർത്തുന്നവർ ദിലീപിനും അദ്ദേഹത്തിന്റെ മകൾ മീനാക്ഷിക്കും കാവ്യാമാധവനും അമ്മയ്ക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ എല്ലാവരും മനസ്സിലാക്കണമെന്നും രാഹുൽ ഈശ്വർ അഭിപ്രായപ്പെട്ടു..